എകെപി അവാർഡ് എം.ജി.എസ്. നാരായണന്

പയ്യന്നൂർ ∙ സ്വാതന്ത്ര്യസമര സേനാനിയും ബഹുഭാഷാ പണ്ഡിതനും നാട്ടുചരിത്രകാരനുമായിരുന്ന വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ എകെപി അവാർഡ് പ്രൊഫ: എം.ജി.എസ്.നാരായണന് ലഭിക്കും . ചരിത്ര വിജ്ഞാനത്തിലും സാഹിത്യ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഏപ്രിൽ 18നു സമ്മാനിക്കും.

അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും തിരൂർ മലയാളം സർവ്വകലാശാല റെജിസ്ട്രർ ഡോ: കെ.എം. ഭരതൻ ഉദ്‌ഘാടനം ചെയ്യും. രാഘവൻ പയ്യനാട് മുഖ്യ പ്രഭാഷണം നടത്തും. ഡോ: കെ.പി. ജയരാജൻ, പോത്തേര കൃഷ്ണൻ എന്നിവർ പ്രസംഗിക്കും. കൊയോങ്കര ഭാസ്കരൻ പണിക്കരും പാണപ്പുഴ പദ്മനാഭ പണിക്കരും ഗുരുനാഥ സ്മൃതിയിൽ മറത്തു കളി അവതരിപ്പിക്കും.

Leave a Reply

Top