പയ്യന്നൂർ നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനം


പയ്യന്നൂർ: പയ്യന്നൂർ നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവ്വഹിച്ചു. ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോർഡ് ഡയറക്ടർ ഡോ. വി.ശിവദാസൻ, നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി.ഗോവിന്ദൻ, പി.ഉഷ, എം.രാഘവൻ, പി.നളിനി, കെ.ജമീല, കെ.സത്യഭാമ, കൗൺസിലർ വി.നന്ദകുമാർ, ടി.ഐ.മധുസൂദനൻ , ഡി.കെ.ഗോപിനാഥ്, കെ.ടി.സഹദുല്ല, കെ.വി.ബാബു, ടി.സി.വി.ബാലകൃഷ്ണൻ, പി.ജയൻ, ടി.പി.സുനിൽകുമാർ, ഇക്ബാൽ പോപ്പുലർ, എ.വി.തമ്പാൻ, ബി.സജിത്‌ലാൽ, ചീഫ് എൻജിനീയർ സി.കുമാരൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ രഞ്ജിത്ത് പി.ദേവ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.വി.മധു എന്നിവർ പ്രസംഗിച്ചു.

കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പ്രഖ്യാപന ചടങ്ങും മന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷനായി. ഡപ്യൂട്ടി ചീഫ് എൻജിനീയർ രഞ്ജിത് പി.ദേവ്, ചീഫ് എൻജിനീയർ സി.കുമാരൻ, ഡോ. വി.ശിവദാസൻ, വി.വി.പ്രീത, ടി.ലത, പി.പ്രഭാവതി, എ.രാജേഷ്, എം.കുഞ്ഞിരാമൻ, ഇ.പി.ബാലകൃഷ്ണൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, പി.പി.ദാമോദരൻ, ടി.രാജൻ, എം.വി.മധു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top