കാറമേല്‍ മഖാം ഉറൂസ് ഇന്ന് മുതല്‍

പയ്യന്നൂര്‍: കാറമേല്‍ മഖാം ഉറൂസ് ഇന്ന് മുതല്‍ ഏപ്രില്‍ രണ്ടുവരെ നടക്കും. രാവിലെ എട്ട് മണിക്ക് ടി.കെ.സി മുഹമ്മദ് കുഞ്ഞിഹാജി പതാകയുയര്‍ത്തും. രാത്രി എഴരമണിക്ക് എം.അബ്ദുള്ള യുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അസ്ലം അസ്ഹരി പൊയ്തുംകടവ് മതപ്രഭാഷണം നടത്തും.

മുപ്പതിന് വ്യാഴാഴ്ച ഏഴര മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ, സതീശന്‍ പാച്ചേനി, അഡ്വ. ശശി വട്ടക്കൊവ്വല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മുസ്തഫ ഹുദവി ആക്കോട് മതപ്രഭാഷണം ന ടത്തും.
മുപ്പത്തിയൊന്നിന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ഇഖ് ബാല്‍ ഹുദവി മേലാറ്റൂര്‍ നേതൃത്വം നല്‍കും. രാത്രി ഏഴര മണിക്ക് സ്വലാത്ത് വാര്‍ഷികത്തിന് സയ്യിദ് ഹസന്‍ മുഹിബുള്ളാ അല്‍ ഹൈദ്രോസി(പുണെ)നേതൃത്വം നല്‍കും. ശാക്കിര്‍ ദാരിമി കാക്കടവ് പ്രഭാഷണം നടത്തും.

ഏപ്രില്‍ ഒന്നിന് ശനിയാഴ്ച രാത്രി ഏഴര മണിക്ക് ശമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. രണ്ടിന് ഞായറാഴ്ച മൗലിദ് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. രാത്രി ഏഴര മണിക്ക് അല്‍ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ് ഹരി അല്‍ഖാസിമി മതപ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് ദിക്‌റ സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും നടക്കും.

ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ നേ തൃത്വം നല്‍കുമെന്ന് എം. അബ്ദു ള്ള , എന്‍.ഹാഷിം, എ. മുത്തലിബ്, ടി.കെ.സി മുഹ്മദ് കുഞ്ഞിഹാജി, കെ. മുഹമ്മദ് മുസ്തഫ എന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Top