പൂരക്കളി അക്കാദമി ഉദ്‌ഘാടനം ഏപ്രിൽ 23ന്: സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂർ: വടക്കന്‍ കേരളത്തിലെ ജനകീയ അനുഷ്ഠാനകലയായ പൂരക്കളിയുടെ വളര്‍ച്ചക്കും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച കേരള പൂരക്കളി അക്കാദമിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 23ന് നടക്കും. പെരുമ്പയില്‍ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ് അക്കാദമി താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങുന്നത്. സാംസ്ക്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഡോ. സി എച്ച് സുരേന്ദ്രന്‍ ചെയര്‍മാനും കെ വി മോഹനന്‍ സെക്രട്ടറിയുമായാണ് അക്കാദമി പുനസംഘടിപ്പിച്ചത്. പി കരുണാകരന്‍ എം പി, സി കൃഷ്ണന്‍ എംഎല്‍എ, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ എന്നിവര്‍ കൂടാതെ പൂരക്കളി-മറത്ത്കളിരംഗത്തെ പ്രഗല്‍ഭരായ പി പി മാധവന്‍ പണിക്കര്‍, സി രാജന്‍ പണിക്കര്‍, ഡോ. സി കെ നാരായണന്‍ പണിക്കര്‍, പി സജിപണിക്കര്‍, എന്‍ കൃഷ്ണന്‍, മോഹനന്‍ മേച്ചേരി, വി ഇ രാഗേഷ്, ടി ചോയിയമ്പു, എ വി ശശി എന്നിവരാണ് മറ്റു ഭരണസമിതിയംഗങ്ങള്‍. വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരിക്ഷേത്രം പൂരക്കളി അക്കാദമിക്ക് സൌജന്യമായി സ്ഥലം അനുവദിച്ചിട്ടുണ്ട്.

കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗര സഭ ചെയർമാൻ അഡ്വ: ശശി വട്ടകൊവ്വൽ അധ്യക്ഷനായി . സി. കൃഷ്ണൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.നാരായണൻ. ടി. ഐ ‘മധുസൂദനൻ . എം.പ്രദീപ് കുമാർ. പി.പി. ദാമോദരൻ. എം. അപ്പു പണിക്കർ. പി.പി മാധവ പണിക്കർ എന്നിവർ. സംസാരിച്ച് . കെ.വി മോഹനൻ സ്വാഗതവും മോഹനൻ മേച്ചേരി നന്ദിയും പറഞ്ഞു

സംഘാടക സമിതി ഭാരവാഹികളായി ശശി വട്ടകൊവ്വൽ (ചെയർമാൻ) , കെ .പവി ത്രൻ: ലത നാരായണൻ. പാവൂർ നാരായണൻ മാസ്റ്റർ, പി.പി ദാമോദരൻ., സു രേന്ദ്ര്രൻ അനനൂർ. ജനാർദ്ദനൻ. വി . എം. അപ്പുപണിക്കർ. കുണ്ടത്തിൽ ജനാർദ്ദനൻ (വൈസ് ചെയർമാൻമാർ.). . വി. ഇ. രാഗേഷ് (ജനറൽ കൺവീനർ) . എം . സുരേശൻ. യു.കെ. രമേശൻ. കെ. ഷൈജു ‘. വി.ടി രഞ്ജിത്ത്, സായി ലാൽ എൻ.വി.’ കെ.പി . ഷിബു (ജോ കൺവീനർമാർ. ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Top