PSV അബുദാബിക്ക് പുതിയ പ്രവർത്തക സമിതി

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. സുരേഷ് പയ്യന്നൂർ (പ്രസിഡന്റ്), മുത്തലിബ്. പി.എസ് (ജനറൽ സെക്രട്ടറി), ജ്യോതിഷ് കുമാർ.പി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. യു. ദിനേശ് ബാബു, ബി. ജ്യോതിലാൽ (വൈസ് പ്രസിഡന്റ്), രാജേഷ്.സി.കെ, ശ്രീവത്സൻ (ജോ: സെക്രട്ടറി), വി.കെ. ഷാഫി , വി.ടി.വി. ദാമോദരൻ, ജനാർദ്ദനദാസ് കുഞ്ഞിമംഗലം, രമേഷ്. കെ.ടി.പി, രാജേഷ് പൊതുവാൾ, രാജേഷ് കോടൂർ, അബ്ദുൾ ഗഫൂർ, അബ്ബാസ്, ദിലീപ്, രഞ്ജിത്ത്, സുരേഷ് വളപ്പിൽ, മധു (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ .

ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ്. വി.കെ. ഷാഫി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ബി. ജ്യോതിലാൽ സ്വാഗതം പറഞ്ഞു. ഉസ്മാൻ കരപ്പാത്ത്, എം. അബ്ദുൽ സലാം, മുഹമ്മദ് സാദ്, അജിത്ത് കുമാർ, ഇ. ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ബി. ജ്യോതിലാൽ പ്രവർത്തന റിപ്പോർട്ടും ജ്യോതിഷ് കുമാർ. പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

Leave a Reply

Top