രാമന്തളി നിരാഹാര സമരവുമായി ജന ആരോഗ്യ സംരക്ഷണ സമിതി


പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമിതി വൈസ് പ്രസിഡന്റ് പി.കെ.നാരായണനാണു നിരാഹാര സമരം തുടങ്ങിയത്. സംവിധായിക വിധു വിൻസെന്റ് സമരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമിതി പ്രസിഡന്റ് ആർ.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിനോദ് രാമന്തളി, രമ്യ വിമൽ എന്നിവർ പ്രസംഗിച്ചു. രാമന്തളിയിലെ കിണറുകൾ മലിനമാക്കുന്ന മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവന്ന അനിശ്ചിതകാല സമരം 25 ദിവസം പിന്നിട്ടിട്ടും അനുകൂല തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച് പ്രകടനം നടത്തി. പുന്നക്കടവിൽനിന്ന് ആരംഭിച്ച പ്രകടനം സമരപ്പന്തലിൽ അവസാനിച്ചു. എം.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.സഹദുല്ല, എസ്.എ.ഷുക്കൂർ ഹാജി, എം.കെ.രാജൻ, പി.വി.ദാസൻ, ബി.സജിത്‌ലാൽ, പി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top