പയ്യന്നൂർ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു

പയ്യന്നൂർ: 57,08,52,054 രൂപ വരവും   51,73,94,000 രൂപ ചെലവും    രൂപാ 5,34,58,054 ബാക്കിയിരുപ്പും പ്രതീക്ഷിക്കുന്ന പയ്യന്നൂർ നഗര സഭയുടെ  2017 -18  വർഷത്തേക്കുള്ള   ബജറ്റ് അല്പം മുമ്പ് അവതരിപ്പിച്ചു. നഗര സഭ വൈസ്  ചെയർ പേഴ്‌സൺ കെ.പി. ജ്യോതിയാണ് ബജറ്റ് അവതരിപ്പിച്ചത്.
റോഡ് വികസനത്തിന് 7  കോടി രൂപയും   പുതിയ ബസ് സ്റ്റാൻഡ്  നിർമ്മാണത്തിന് 3  കോടിയും നീക്കി വെച്ചിട്ടുണ്ട്.  ആധുനിക തീയറ്റർ സമുച്ചയം , പുതിയ നഗര സഭ ഓഫീസ്‌, പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റ്  ആയൂർവേദ ആശുപത്രിക്കു പുതിയ കെട്ടിടം, ആധുനിക ശ്‌മശാനം , എല്ലാ വീടുകളിലും മാലിന്യ സംസ്കരണം തുടങ്ങിയവക്കും തുക നീക്കി വെച്ചിട്ടുണ്ട്. നഗര സൗന്ദര്യ വൽക്കരണത്തിന്  10 ലക്ഷം രൂപയും  താലൂക്ക് ആശുപത്രി സൗന്ദര്യ വൽക്കരണം നടപ്പിലാക്കാൻ   5 ലക്ഷം രൂപയും വകയിരുത്തി.  നഗരസഭാ പരിധിയിലെ അഞ്ച്  ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സോളാർ പാനൽ നിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു. പഴയ ബസ്സ്റ്റാൻഡിൽ നിലവിലുള്ള വൈഫൈ സംവിധാനം  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാക്കും. തെരുവ് വിലക്ക് സംവിധാനം ആധുനിക രീതിയിൽ പരിഷ്‌കരിക്കും.
ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് ഇരുപതു ലക്ഷവും തുണിസഞ്ചി നിർമ്മാണ യൂണിറ്റിന് രണ്ടു ലക്ഷം രൂപയും വകയിരുത്തി. എൽ.ഐ.സി ജംങ്ഷനിൽ അഞ്ച് ലക്ഷം രൂപ ചിലവിൽ നവോഥാന സ്മൃതി പാർക്ക് നിർമ്മിക്കും. കണ്ടോത്ത് മിനി വോളി സ്റ്റേഡിയത്തിനു പത്തു ലക്ഷം രൂപയും മാറ്റി വെക്കും.

Leave a Reply

Top