രാമന്തളി സമരത്തിന് സൗഹൃദ വേദിയുടെ ഐക്യദാർഢ്യം

അബുദാബി: രാമന്തളിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാലിന്യ പ്രശ്നത്തിന് എത്രയൂം പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് സൗഹൃദ വേദി കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വി.കെ.ഷാഫി അധ്യക്ഷം വഹിച്ചു.

Leave a Reply

Top