വി.പി. ശശികുമാർ സൗഹൃദ വേദി ദുബായ് പ്രസിഡന്റ്

 

 

 

 

 

 

 

 

 

 

ദുബായ്: പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ആയി വി.പി. ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിക്കു 2002 ൽ രൂപം നൽകാൻ പയ്യന്നൂർ ഡോട്ട് കോമിനൊപ്പം പ്രവർത്തിച്ച സ്ഥാപകരിൽ പ്രമുഖനാണ് ശശികുമാർ. പയ്യന്നൂർ ഡോട്ട് കോം ദുബായ് കോഓർഡിനേറ്റർ ആയ അദ്ദേഹം സൗഹൃദവേദിയുടെ ജനറൽ സെക്രട്ടറി, കോ ഓർഡിനേറ്റർ എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു. പ്രമുഖ മൾട്ടി നാഷണൽ കമ്പനി ആയ യൂണി ലിവറിൽ എച്ച്.ആർ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ശശികുമാർ പയ്യന്നൂർ തായിനേരി സ്വദേശിയാണ്. ഭാര്യ – മായ, മക്കൾ അഭിജിത്, ഐശ്വര്യ

Leave a Reply

Top