പി എസ് വി ദുബായ് വാർഷിക ജനറൽ ബോഡി യോഗം നടത്തി

ദുബായ്:  പയ്യന്നുർ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍  വാർഷിക ജനറൽ ബോഡി യോഗം ഷാർജ തലശ്ശരി റെസ്റ്ററെന്റിൽ വച്ച് നടന്നു(17.03.2017). സെക്രട്ടറി പ്രവീൺ പാലക്കീൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് രമേശ് പയ്യന്നുർ അധ്യക്ഷനായിരുന്നു.
പ്രവീൺ പാലക്കീൽ 2015 – 2016 വർഷത്തെ പ്രവർത്തനറിപ്പോർട്ട്അവതരിപ്പിച്ചു. ഗിരീഷ്‌കുമാർ ജനറൽ അക്കൗണ്ട്സും, നികേഷ് കുമാർ വെൽഫെയർ അക്കൗണ്ട്സും,അബ്ദുൾ നാസർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു . ചടങ്ങിൽ വച്ച് സൗഹൃദവേദിയുടെ 2017 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി. പി ശശികുമാർ പ്രസിഡൻന്റും, ഗിരീഷ്‌കുമാർ സെക്രട്ടറിയും, നികേഷ്കുമാർ ട്രഷററായും വനിതാ കമ്മറ്റി ഭാരവാഹികളായി ഉഷ നായരും ബബിത നരായണനായുള്ള 22 അംഗ  കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. സുനിൽ കുമാർ നന്ദി പ്രകാശിപ്പിച്ചു

Photos link:

പയ്യന്നുർ സൗഹൃദവേദി വാർഷിക ജനറൽ ബോഡി യോഗം ഷാർജ തലശ്ശരി റെസ്റ്ററെന്റിൽ വച്ച് നടന്നു(17.03.2017). സെക്രട്ടറി പ്രവീൺ പാലക്ക…

Posted by PAYYANUR SOUHRUDA VEDI – DUBAI on Friday, March 17, 2017

Leave a Reply

Top