ഇ.പി. ശ്യാംജിത്തിന്‌ കേന്ദ്രസർക്കാർ സ്കോളർഷിപ്

 

 

 

 

 

 

 

 

പയ്യന്നൂർ: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സി.സി.ആർ.ടി സ്‌കോളർഷിപ്പിന് പയ്യന്നൂർ യോദ്ധ കളരിപ്പയറ്റ് അക്കാദമിയിലെ ഇ.പി ശ്യാംജിത് അർഹനായി . കളരിപ്പയറ്റിലെ മികവിനാണ് അംഗീകാരം. ഇന്റർനാഷണൽ ഫോക്‌ഫെസ്റ്റ്, ദേശീയ തിയേറ്റർ ഫെസ്റ്റ് തുടങ്ങി വിവിധ വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട് തായിനേരി എസ്.എ.ബി.ടി.എം ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്യാംജിത് . മലയാള മനോരമ പയ്യന്നൂർ പ്രതിനിധി ടി. ഭരതന്റെയും ഇ.പി. ശ്രീജയുടെയും മകനാണ്.

 

Leave a Reply

Top