പയ്യന്നൂരില്‍ ഫിഷറീസ് സര്‍വ്വകലാശാലാ സെന്റർ അനുവദിച്ചു.

പയ്യന്നൂര്‍ : കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വ്വകലാശാലയുടെ ഉത്തര കേരളത്തിലെ സെന്റർ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി നിയമസഭയില്‍ ഇക്കാര്യത്തില്‍ ഉറപ്പുനൽകി. ഇതിനാവശ്യമായ തീരുമാനം സര്‍വ്വകലാശാല ഗവേര്‍ണിങ് കൗണ്‍സില്‍ കൈകൊണ്ടതായും ഫിഷറീസ് മന്ത്രി അറിയിച്ചു. സര്‍വ്വകലാശാല സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2017 –18 ലെ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ മത്സ്യ മേഖലാ ഭൂപടത്തില്‍ ഉത്തര കേരളത്തിന് ഏറെ പ്രധാന്യമുണ്ട്. സമുദ്ര മത്സ്യ ഉത്പാദനത്തിലെന്ന പോലെ മത്സ്യ കൃഷിയിലും ഈ മേഖല ഏറെ മുന്നിലാണ് ഇന്ത്യയില്‍ കൃഷിയിലൂടെ ആകെ ഉൽപാദിപ്പിക്കപ്പെടുന്ന കല്ലുമ്മക്കായയുടെ 80 ശതമാനവും കണ്ണൂര്‍ – കാസറഗോഡ് ജില്ലകളുടെ സംഭവനയാണ്. കേരളത്തില്‍ ശാസ്ത്രീയ ചെമ്മീന്‍ കൃഷി ഫാമുകള്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കുന്നതും ഈ പ്രദേശങ്ങളിലാണ്. എന്നാല്‍ മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഈ ജില്ലകളില്‍ നിലവിലില്ല. സര്‍വ്വകലാശാല സെന്റർ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം പയ്യന്നൂരില്‍ കണ്ടെത്തും.

Leave a Reply

Top