സെവന്‍സ് ഫുട്ബോള്‍ ഫെസ്റ്റ് തുടങ്ങി

പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ബ്രദേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ഫെസ്റ്റ് തുടങ്ങി. തെക്കെ കൊവ്വല്‍ ഗ്രൗണ്ടില്‍ ഈ മാസം 27 വരെ നീളുന്ന മത്സരങ്ങളില്‍ 16 ടീമുകളാണ് മാറ്റുരക്കുന്നത്. കക്കുളത്ത് അബ്ദുള്‍ ഖാദര്‍ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.  പി.എം ലത്തീഫ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി.എം ശാഫി അധ്യക്ഷത വഹിച്ചു . ഹനീസ് മുസ്തഫ , ജലീല്‍ രാമന്തളി , മുണ്ടക്കാൽ ഇബ്രാഹിം , യു .കെ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. മുഹാദ് , ഫാസില്‍ എന്നീ യുവ ഫുട്‌ബാൾ താരങ്ങളെ ജലീൽ രാമന്തളിയും യു .കെ അബ്ദുല്ല യും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു
മത്സരങ്ങൾ ദിവസേന വൈകിട്ട് 4 .30 തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Top