ഫൈനൽ നാളെ : ONGC – BPCL

പയ്യന്നൂർ : ടി. ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ നാളെ ONGC ഡെറാഡൂൺ,  BPCL കൊച്ചിയെ നേരിടും. അല്പം മുമ്പ് സമാപിച്ച രണ്ടാം സെമിയിൽ ഇന്ത്യൻ റെയിൽവേയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് BPCL ഫൈനലിൽ എത്തിയത്. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പൊരുതിയ ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ സീനിയർ, ജൂനിയർ ടീമുകളിലെ കളിക്കാരാൽ താരനിബിഢമായിരുന്നു ഇരു ടീമുകളും. ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ടോം ജോസഫ്, കിഷോർ കുമാർ, അഖിൻ ജി.എസ്, ജെറോം വിനീത്, രോഹിത് പി തുടങ്ങിയവർ BPCL ടീമിലും കിരൺ ചൗധരി , മനു ജോസഫ്, പ്രഭാകർ , പിറൈസുതൻ തുടങ്ങിയവർ ഇന്ത്യൻ റെയിൽവേ നിരയിലും അണിനിരന്നു. സ്‌കോർ: 25 :21 , 23 :25 ,25:23, 25:23

നാളെ നടക്കുന്ന ഫൈനലിൽ ONGC ഡെറാഡൂൺ നേരിടും. വനിതാ ഫൈനലിൽ കെഎസ്ഇബി തിരുവനന്തപുരവും കേരള പൊലീസ് തിരുവനന്തപുരവും ഏറ്റുമുട്ടും

Leave a Reply

Top