ടി.ഗോവിന്ദൻ വോളി : ഇന്ന് സെമി ഫൈനൽ

പയ്യന്നൂർ ∙ ടി.ഗോവിന്ദൻ ട്രോഫി അഖിലേന്ത്യാ ഇൻ‌വിറ്റേഷൻ വോളി ടൂർണ്ണമെന്റിൽ ഇന്ന് മുതൽ സെമി ഫൈനലുകൾ. പുരുഷവിഭാഗത്തിൽ പൂൾ എയിൽ നിന്ന് ഒഎൻജിസി ഡെറാഡൂണും ഇന്ത്യൻ റെയിൽവേസും സെമിയിൽ കടന്നു. പൂൾ ബിയിൽ നിന്ന് ബിപിസിഎൽ കൊച്ചിനും ഇന്ത്യൻ ഇൻകം ടാക്സും സെമിയിലെത്തി. വനിതാ വിഭാഗത്തിൽ ലീഗ് റൗണ്ട് മത്സരങ്ങളിൽ നിന്ന് കൂടുതൽ പോയിന്റുകൾ നേടിയ കെഎസ്ഇബി തിരുവനന്തപുരവും കേരള പൊലീസ് തിരുവനന്തപുരവും ഫൈനലിൽ സ്ഥാനമുറപ്പിച്ചു.

ഇന്ന് ആദ്യ സെമിയിൽ ഒഎൻജിസി, ഇന്ത്യൻ ഇൻകം ടാക്സിനെയും രണ്ടാം സെമിയിൽ ബിപിസിഎൽ, ഇന്ത്യൻ റെയിൽവേയെയും നേരിടും.

Leave a Reply

Top