പയ്യന്നൂര്‍ ഹോംപേജിലേക്ക്...

Payyanur Souhruda Vedi News

കണ്ണൂര്‍ ചാല ടാങ്കര്‍ അപകടം: PSV Qatar ദുഖം രേഖപ്പെടുത്തി
ദോഹ: കണ്ണൂര്‍ ചാല ബൈപാസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ടാങ്കര്‍ അപകടത്തില്‍ പയ്യന്നൂര്‍ സൗഹൃദ വേദി (ഖത്തര്‍ ചാപ്‌റ്റര്‍ )അഗാധമായ ദുഃഖം രേഖപ്പെടുത്തി അപകടത്തില്‍ പെട്ടവര്‍ എത്രയും പെട്ടന്ന്‌ സുഖം പ്രാപിക്കട്ടെ എന്ന്‌ വേദി പ്രത്യാശിച്ചു. അപകട സ്‌ഥലത്തെ രക്ഷ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും കൈമൈയ്യ്‌ മറന്നു പ്രവര്‍ത്തിച്ച നാട്ടുകാര്‍, ജനപ്രധിനിധികള്‍, സര്‍ക്കാര്‍ ഉദാ്യേഗസ്‌ഥര്‍ എന്നിവരെ ചാപ്‌റ്റര്‍ അഭിനന്ദിച്ചു.

സ്‌ഥലം സന്ദര്‍ശിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം വൈകുന്നേരത്തിനു മുന്‍പ്‌ വിതരണം ചെയ്‌ത റവന്യു അധികാരികള്‍, ഡിവൈഡറുകള്‍ പൊളിച്ചു മാറ്റിയ പൊതുമരാമത്‌ വകുപ്പ്‌ അധികാരികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തുടര്‍ പ്രവര്‍ത്തനങ്ങളിലും ഉണ്ടാവകണം . അപകടത്തില്‍ പെട്ടവരെയും കൊണ്ട്‌ ഓടിയെത്തിയപ്പോള്‍ പ്രാഥമിക ചികിത്സ പോലും നിഷേധിച്ച ആശുപത്രികളെ ഐ എം എ യും ആരോഗ്യ വകുപ്പും അതീവ ഗൗരവത്തോടെ കാണണമെന്നും കച്ചവട താല്‌പര്യം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇത്തരം ആതുരാലയങ്ങള്‍ നാണകേടാണെന്ന്‌ ചാപ്‌റ്റര്‍ പ്രസിഡന്‍്‌റ് കക്കുളത്ത്‌ അബ്‌ദുല്‍ ഖാദര്‍ ,ജനറല്‍ സെക്രട്ടറി കെ സി സുരേഷ്‌ ബാബു ,ഖജാന്‍ജി ടി വി വിജയന്‍ പ്രത്യേകം എടുത്തു പറഞ്ഞു.

Posted By: 4 On: 9/3/2012 3:49:03 AM

www.payyanur.com
'
SocialTwist Tell-a-Friend