| പയ്യന്നൂര്‍ ഹോംപേജിലേക്ക്...
|
| Payyanur Souhruda Vedi News |
| മുഹമ്മദ് ഹനാന് പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ഘടകം ചികില്‍സാ ധനസഹായം നല്‍കി |
![]() പയ്യന്നൂര്‍ :മൂന്നു വയസ്സിനിടെ തീരാദുരന്തങ്ങള്‍ പേറുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ മുഹമ്മദ് - ബുഷറ ദമ്പതികളുടെ ഏക മകനായ മുഹമ്മദ് ഹനാന് പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ഘടകം ചികില്‍സാ ധനസഹായം നല്‍കി . ജന്മനാ കേള്‍വി ശക്തിയില്ലാത്ത ഈ കുട്ടിയുടെ കാഴ്ചശക്തിയും ഭാഗികമാണ്. ഇത് കൂടാതെ ജന്മനാ ഹൃദയ വാല്‍വിനും ഗുരുതരമായ തകരാറുണ്ട്. വേദിയുടെ ധനസഹായം അമ്പതിനായിരം രൂപ ശ്രീ ടി വി രാജേഷ് എം എല്‍ എ കുഞ്ഞിമംഗലം കനിവ് ബാലവാടിയില്‍ വെച്ചു നടന്ന ചടങ്ങില്‍ കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രിക, കെ വി വാസു, കെ പി ലക്ഷ്മണന്‍ , വി യശോദ , എ ജാസ്മിന്‍, കൃഷ്ണന്‍ കുഞ്ഞിമംഗലം, പ്രദീപ് കുഞ്ഞിമംഗലം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സനൂപ് കുമാര്‍ കെ എം സ്വാഗതവും ബ്രിജേഷ് സി പി നന്ദിയും പറഞ്ഞു |
| Posted By: 5 On: 9/1/2012 9:23:01 AM |
|
www.payyanur.com |
|