| പയ്യന്നൂര്‍ ഹോംപേജിലേക്ക്...
|
| Payyanur Souhruda Vedi News |
| പയ്യന്നൂര്‍ സൗഹൃദ വേദി അനുമോദന സംഗമം സംഘടിപ്പിച്ചു. |
| റിയാദ്: ഇക്കഴിഞ്ഞ CBSE പത്താം തരം പരീക്ഷയില്‍ മികച്ച വിജയം നേടി തുടര്‍ പഠനത്തിനായി നാട്ടിലേക്കു പോകുന്ന രാഹുല്‍ തമ്പാന്‍ , രാധിക തമ്പാന്‍ എന്നീ പയ്യന്നൂര്‍ സൗഹൃദ വേദി ബാലവേദി പ്രവര്‍ത്തകരെ പയ്യന്നൂര്‍ സൗഹൃദ വേദി അനുമോദിച്ചു. മലാസിലെ ഭാരത് റെസ്റ്റോറന്റില്‍ വെച്ചു നടന്ന സംഗമത്തില്‍ രക്ഷാധികാരി ഡോക്ടര്‍ ഭരതന്‍ , പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ്, ഖദീജ മജീദ്, ലതാ ഹരീന്ദ്രന്‍ എന്നിവര്‍ വേദിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. ചടങ്ങില്‍ ഡോക്ടര്‍ ഭരതന്‍ , കെ പി അബ്ദുല്‍ മജീദ് , കെ എം സനൂപ് കുമാര്‍, ലതാ ഹരീന്ദ്രന്‍, ഗോപിനാഥ് എസ്, ബാബു ഗോവിന്ദ്, മധുസൂദനന്‍ പി കെ, രമേശന്‍ കെ പി, പുരുഷോത്തമന്‍, ജയപ്രകാശ് പി കെ, രമേശന്‍ കെ പി, ദീപ ഗോപിനാഥ്, ബ്രിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിനോദ് വേങ്ങയില്‍, സത്യന്‍ കനക്കീല്‍, സീമ മധു, പുരുഷോത്തമന്‍, സജന്‍ സനൂപ്, സാരംഗ് മധു, ഹൃദ്യ ഹരീന്ദ്രന്‍, നന്ദന ജയപ്രകാശ്, നന്ദന ബാബു തുടങ്ങിയവര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. അമൃത സുരേഷ് പരിപാടിയുടെ അവതാരകയായിരുന്നു. മഹേഷ് കെ പരിപാടികള്‍ ആസൂത്രണം ചെയ്യ്തു. തമ്പാന്‍ വി വി, വല്‍സല തമ്പാന്‍, രാഹുല്‍ തമ്പാന്‍ , രാധിക തമ്പാന്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. |
| Posted By: 5 On: 6/17/2012 3:29:30 PM |
|
www.payyanur.com |
|