| Payyanur Souhruda Vedi Riyadh |
| കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും
സമീപ പ്രദേശങ്ങളില്‍ നിന്നുമായി സൗദി അറേബ്യയിലെ റിയാദില്‍
ജോലി ചെയ്യുന്ന പയ്യന്നൂര്‍ക്കാരുടെ പ്രവാസി കൂട്ടായ്മയാണ്
പയ്യന്നൂര്‍ സൌഹൃദ വേദി . റിയാദിലെ പയ്യന്നൂര്‍ക്കാരായ
പ്രവാസികളെ ഒന്നിച്ചു കൊണ്ട് വരിക, ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍
നടത്തുക , കലാ സാംസ്‌കാരിക പരിപാടികള്‍ സഘടിപ്പിക്കുക,
പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുക എന്നീ പ്രധാന
ലക്ഷ്യങ്ങളോടെയാണ് ഈ സൌഹൃദ കൂട്ടായ്മ രൂപികരിച്ചത്.
റിയാദില്‍ ജോലി ചെയ്യുന്ന കാലാവധിയുള്ള ഇഖാമയും ഇന്ത്യന്‍
പാസ്പോര്‍ട്ടും ഉള്ള പയ്യന്നൂര്‍ക്കാര്‍ക്ക് ഇതില്‍
അംഗമാകാവുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുന്‍സിപാലിറ്റി,
സമീപ ഗ്രാമ പഞ്ചായത്തുകളായ കരിവെള്ളൂര്‍ പെരളം , രാമന്തളി
, കങ്കോല്‍ ആലപ്പടമ്പ , ചെറുപുഴ, എരമം കുറ്റൂര്‍ , ചെറുതാഴം
, പരിയാരം , പഴയങ്ങാടി , കുഞ്ഞിമംഗലം , തൃക്കരിപുര്‍
എന്നിവിടെങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ക്ക് പുറമേ സ്വയം
പയ്യന്നൂര്‍കാരനെന്നു അഭിമാനിക്കുന്ന ഏതൊരാള്‍ക്കും ഈ
കൂട്ടായ്മയില്‍ അംഗമാകാവുന്നതാണ്. മറ്റു ഗള്‍ഫ്
രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പയ്യന്നൂര്‍ക്കാരുടെ
പ്രവാസി കൂട്ടായ്മയായ പയ്യന്നൂര്‍ സൌഹൃദ വേദിയെ
മാതൃകയാക്കിയാണ് ജാതി മത കക്ഷി രാഷ്ട്രീയ വത്യാസങ്ങള്‍ക്ക്
അതീതമായ ഈ സൌഹൃദ കൂട്ടായ്മ രൂപികരിച്ചത്.
ഡോക്ടര്‍ ഭരതന്‍ രക്ഷാധികാരിയും അഡ്വക്കേറ്റ് സുരേഷ് എന്‍ പി പ്രസിഡന്റും സനൂപ് കുമാര്‍ കെ എം ജനറല്‍ സെക്രെടരിയും ആയ 24 അംഗ കമ്മിറ്റി ആണ് ഈ പ്രവാസി കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. സന്ദര്‍ശിക്കുക : പയ്യന്നൂര്‍ സൗഹൃദവേദി റിയാദ് വെബ് സൈറ്റ്
പയ്യന്നൂര്‍ സൌഹൃദ വേദിയുടെ
പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ് :
1. റിയാദിലെ പയ്യന്നൂര്‍ക്കാരായ പ്രവാസികളെ ഒരു കുട കീഴില്‍ കൊണ്ട് വരിക. 2. പയ്യന്നൂര്‍ക്കരുടെ കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദി ഒരുക്കുക. 3. അംഗങ്ങളുടെ കുടുംബ ഒത്തു ചേരലുകളും വിനോദ പരിപാടികളും സംഘടിപ്പിക്കുക. 4. ആരോഗ്യ, നിയമ, തൊഴില്‍ പ്രശ്നങ്ങളില്‍ പെട്ട് ബുദ്ധിമുട്ടുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക 5. നാട്ടില്‍ രോഗം, ദാരിദ്ര്യം തുടങ്ങിയവ കൊണ്ട് അവശത അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്യ്തു കൊടുക്കുക 6. അംഗങ്ങളുടെ ക്ഷേമത്തിനായി ക്ഷേമ നിധി രൂപികരിക്കുക. മരണം, രോഗം, നാട്ടിലേക്ക് തിരിച്ചു പോകല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ക്ഷേമ നിധിയില്‍ നിന്ന് സഹായം നല്‍കുക. 7. നാട്ടിലേക്ക് തിരിച്ചു പോകുന്ന അംഗങ്ങള്‍ക്കായി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുക. ഇതിനായി നാട്ടില്‍ കമ്പനി / സഹകരണ സ്ഥാപനം തുടങ്ങുക. 8. മികച്ച വിജയം നേടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് അവാര്‍ഡ് , സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുക. 9. ഇന്ത്യ- സൗദി സൗഹൃദം ഉയര്‍ത്തി പിടിക്കുക
പയ്യന്നൂര്‍ സൌഹൃദ വേദിയുമായി
ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍
ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക .
PO Box 149, Riyadh 11383. Mobile: 0565391220, 0506252358, 0508098578. Email: psvriyadh@gmail.com
|
| Posted By: PSVRUH On: 12/4/2005 8:50:44 AM |
|
www.payyanur.com |