Payyanur Sauhruda Vedi News

 

28 page(s)
രമേഷ്‌ പയ്യന്നൂര്‍ പ്രസിഡന്റ്‌; ശശികുമാര്‍ സെക്രട്ടറി

ദുബായ്: പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ്‌ ആയി രമേഷ്‌ പയ്യന്നൂരും ജനറല്‍ സെക്രട്ടറി ആയി വി.പി. ശശികുമാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് മില്ലേനിയം സ്കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ രമേഷ്‌ പയ്യന്നൂര്‍ അധ്യക്ഷം വഹിച്ചു. വി. പി. ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സി.എ. മഹമൂദ് സാമ്പത്തിക റിപ്പോര്‍ട്ടും എം. അബ്ദുല്‍ നസീര്‍ വെല്‍ഫയര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പയ്യന്നൂര്‍ പ്ലാന്റെഷന്‍സ് ആന്‍ഡ്‌ ഇന്ഡസ്ട്രീസ് റിപ്പോര്‍ട്ട്‌ എം.വി. രാഘവനും ഓഡിറ്റര്‍ റിപ്പോര്‍ട്ട്‌ രജി വര്‍മയും യോഗത്തില്‍ അവതരിപ്പിച്ചു. പി.യു. പ്രകാശന്‍ സ്വാഗതവും ഉഷ നായര്‍ നന്ദിയും പറഞ്ഞു.

ജി.ഇ. സുധാകരന്‍, യു. ചന്ദ്രബാബു (വൈസ് പ്രസിഡന്റ്‌), പി.യു. പ്രകാശന്‍, പ്രവീണ്‍ പാലക്കീല്‍ (ജോ: സെക്രട്ടറി), ഉഷാ നായര്‍ (ജനറല്‍ കണ്‍വീനര്‍), സി.എ. മഹമൂദ് (ട്രഷറര്‍), ടി. സദാനന്ദന്‍ (ജോ: ട്രഷറര്‍), ശ്രീനിവാസന്‍ പട്ടേരി (ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍
Posted By: 1 On: 2/20/2012 7:05:58 PM

VTV ദാമോദരന്‍ പ്രസിഡന്റ്‌, ഖാലിദ് സെക്രട്ടറി
അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ്‌ ആയി വി.ടി.വി. ദാമോദരനും ജനറല്‍ സെക്രട്ടറി ആയി ഖാലിദ് തയ്യിലും തിരഞ്ഞെടുക്കപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ബി. ജ്യോതിലാല്‍, എം. മജീദ്‌ (വൈസ് പ്രസിഡന്റ്‌), സുരേഷ് ബാബു. എം, രാജേഷ്. സി.കെ (സെക്രട്ടറി), കെ.കെ. നമ്പ്യാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വാര്‍ഷിക പൊതുയോഗത്തില്‍ വി.കെ. ഷാഫി അധ്യക്ഷം വഹിച്ചു. ബി. ജ്യോതിലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സി.കെ. രാജേഷ് സാമ്പത്തിക റിപ്പോര്‍ട്ടും വി.ടി.വി. ദാമോദരന്‍ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം. അബ്ദുല്‍ സലാം, മൊയ്തു കടന്നപ്പള്ളി, മുഹമ്മദ്‌ സാദ്, ഇ. ദേവദാസ്, പി.പി. ദാമോദരന്‍, ഡി.കെ. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Posted By: 2 On: 2/17/2012 6:20:23 PM

PSV ദുബായ്ജനറല്‍ ബോഡി യോഗം ഫിബ്ര:17ന്

ദുബായ്: പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫിബ്രവരി 17 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം നാല് മണിക്ക് ഗിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള മില്ലേനിയം സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ്‌ രമേഷ്‌ പയ്യന്നൂരും ജനറല്‍ സെക്രട്ടറി വി.പി. ശശികുമാറും അഭ്യര്‍ഥിച്ചു.
Posted By: 1 On: 2/16/2012 8:39:28 AM

പയ്യന്നൂര്‍ സൗഹൃദവേദിയുടെ സ്‌റ്റാര്‍ നൈറ്റ്‌ ഏപ്രില്‍ 6ന്‌
ദോഹ: അബുദാബി, ദുബൈ, ഷാര്‍ജ, ബഹറിന്‍, സൗദി അറേബ്യ, കുവൈറ്റ്‌ എന്നിവിടങ്ങളിലും ആഗോളതലത്തിലും രൂപീകരിക്കുന്ന പയ്യന്നൂര്‍ സൗഹൃദവേദിയുടെ ഖത്തര്‍ ചാപ്‌റ്റര്‍ പി.എസ്‌.വി, സ്‌റ്റാര്‍ നൈറ്റ്‌ 2012 കലാമയൂരം -മെഗാഷോ നടത്തുന്നു. നടിയും നര്‍ത്തകിയുമായ ഷംന കാസിം, ഗായകരായ സയനോര, വിവേകാനന്ദന്‍, കണ്ണൂര്‍ ഷെരീഫ്‌, സിന്ധു പ്രേംകുമാര്‍, കോമഡിതാരങ്ങള്‍, മറ്റു ഗായകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഏപ്രില്‍ ആറിന്‌ എം.ഇ.എസ്‌ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ പരിപാടികള്‍ നടക്കുന്നത്‌. സ്‌റ്റാര്‍ നൈറ്റിലൂടെ ലഭിക്കുന്ന പണം രോഗികളെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും സഹായിക്കാന്‍ ഉപയോഗിക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. കക്കുളത്ത്‌ അബ്‌ദുള്‍ ഖാദറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കെ.സി. സുരേഷ്‌ ബാബു, ടി.വി.വിജയകുമാര്‍, ശ്രീജിവ്‌ എന്നിവര്‍ കണക്കുകള്‍ അവതരിപ്പിച്ചു. അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ പ്രകാശനവും യോഗത്തില്‍ നടത്തി. സുബൈര്‍ മാടായി, കുഞ്ഞിക്കണ്ണന്‍, വേണുഗോപാലന്‍ കോളിയാട്ട്‌, പി.പി. രമേശന്‍, അബ്‌ദുള്‍ മുത്തലിബ്‌ തുടങ്ങിയവര്‍ സംസാരിച്ചു. മെഗാഷോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സതീശന്‍ കോളിയാട്ടിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. വൈസ്‌ പ്രസിഡന്റ്‌ രാജീവന്‍ സ്വാഗതവും സെക്രട്ടറി പവിത്രന്‍ കോളിയാട്ട്‌ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കക്കുളത്ത്‌ അബ്‌ദുള്‍ ഖാദര്‍ 555 410 68, സുരേഷ്‌ ബാബു 339 930 71.
Posted By: 4 On: 2/16/2012 1:37:30 AM

അബുദാബി ജനറല്‍ ബോഡി യോഗം ഫിബ്ര: 17ന്

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം ഫിബ്രവരി പതിനേഴിന് രാവിലെ പത്ത് മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ്‌ വി.കെ. ഷാഫി അഭ്യര്‍ഥിച്ചു. സൗഹൃദ വേദിയില്‍ പുതുതായി അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന അബുദാബിയിലെ പയ്യന്നൂര്‍ സ്വദേശികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
Posted By: 2 On: 2/14/2012 10:01:20 PM

മുഗള്‍ ഗഫൂറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

അബുദാബി: അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന മുഗള്‍ റസ്റ്റോറന്‍റ് ഉടമ കെ. അബ്ദുല്‍ ഗഫൂറിന്‍റെ (മുഗള്‍ ഗഫൂര്‍) നിര്യാണത്തില്‍ പയ്യനൂര്‍ സൗഹൃദ വേദി അനുശോചിച്ചു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ്‌ വി. കെ. ഷാഫി അധ്യക്ഷം വഹിച്ചു. ഗഫൂറിന്‍റെ ഓര്‍മ്മകള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ പങ്ക്‌ വെച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രാരംഭ കാലത്ത് നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നത്‌ മുഗള്‍ റസ്റ്റോറന്‍റ്ലായിരുന്നു.
Posted By: 2 On: 2/13/2012 2:57:16 PM

കെ സുധാകരന്‍ എം പി ക്ക് റിയാദില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ഉജ്ജ്വല സ്വീകരണം


റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്ന കെ സുധാകരന്‍ എം പി ക്ക് റിയാദില്‍ പയ്യന്നൂര്‍ സൗഹൃദ വേദി ഉജ്ജ്വല സ്വീകരണം നല്‍കി. കുടുംബ സമേതം പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആഥിത്യം സ്വീകരിച്ചെത്തിയ കെ സുധാകരനെയും ഭാര്യ സ്മിത ടീച്ചറെയും കാണാന്‍ പെട്ടെന്ന് പ്ലാന്‍ ചെയ്യ്ത പരിപാടിയായിട്ടു കൂടി വന്‍ ജനക്കൂട്ടമാണ് എത്തിയത്‌. ലേ റോയല്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ചു നടന്ന സ്വീകരണ പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ബ്രിജേഷ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വേദിയുടെ നിവേദനം കെ പി അബ്ദുള്‍ മജീദ്‌ എം പിക്ക്‌ സമര്‍പ്പിച്ചു.
ജനറല്‍ സെക്രട്ടറി കെ എം സനൂപ്‌ കുമാര്‍ പയ്യന്നൂര്‍ സൗഹൃദ വേദി എന്ന ആഗോള കൂട്ടായ്മയെ പരിചയപ്പെടുത്തി സംസാരിച്ചു. വേദി രക്ഷാധികാരി ഡോക്ടര്‍ രാജ്മോഹന്‍ അദ്ദേഹത്തെ പയ്യന്നൂര്‍ ഖാദി കൊണ്ടുള്ള പൊന്നാട അണിയിച്ച് കൊണ്ട് ആദരിച്ചു.
തുടര്‍ന്ന് സംസാരിച്ച കെ സുധാകരന്‍റെ ഓരോ പ്രസ്താവനകളും തിങ്ങി നിറഞ്ഞ സദസ്സ് വന്‍ കൈയ്യടിയോട്കൂടിയാണ് സ്വീകരിച്ചത് . ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പയ്യന്നൂരിന് നിര്‍ണായക പങ്കാനുള്ളതെന്നും പയ്യന്നൂര്‍ക്കരുടെ കൂട്ടായ്മ ഗള്‍ഫില്‍ ഉടനീളം ഉണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2015 ഓടെ കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ ഒരു വിമാനമെങ്കിലും പറന്നുയരുമെന്നു അദ്ദേഹം ഉറപ്പ്‌ നല്‍കി.അത് പോലെ അഴീക്കല്‍ തുറമുഖം പൂര്‍ത്തിയാക്കുന്ന കാര്യത്തിലും സംശയം വേണ്ടെന്നു അദ്ദേഹം പറഞ്ഞു.

റിയാദിലെ വ്യവസായ പ്രമുഖനായ സൂരജ്‌ കുമാര്‍, ഡോക്ടര്‍ രാജ് മോഹന്‍, ഗോപിനാഥ് സംസാരി , വിനോദ് വേങ്ങയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാബു ഗോവിന്ദ്‌, ഷംസുദ്ദീന്‍ ചീമേനി, ജയപ്രകാശ്‌ വെള്ളൂര്‍, ഹരീന്ദ്രന്‍ കെ, ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പരിപാടി സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി.

Posted By: 5 On: 2/12/2012 6:17:02 PM

പ്രഥമ കെ എസ് രാജന്‍ പുരസ്കാരം കെ യു ഇക്ബാലിന്



റിയാദ്‌: കര്‍മ്മനൈരന്തര്യത്തിന്റെയും ജീവിതവിശുദ്ധിയുടെയും ആള്‍രൂപമായിരുന്ന റിയാദിലെ മലയാളി സമൂഹം ആദരവോടെ രാജേട്ടന്‍ എന്ന് വിളിച്ചിരുന്ന കെ.എസ് രാജന്‍റെ ഓര്‍മ്മക്കായി പയ്യന്നൂര്‍ സൗഹൃദ വേദി ഏര്‍പ്പെടുത്തിയ “കെ എസ് രാജന്‍ പുരസ്കാരം” പയ്യന്നൂര്‍ സൗഹൃദ വേദി റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വേദിയുടെ രക്ഷാധികാരി ഡോക്ടര്‍ ഭരതന്‍ പ്രഖ്യാപിച്ചു.
മാധ്യമ-ജീവ കാരുണ്യ രംഗത്ത്‌ മികച്ച സേവനങ്ങള്‍ നല്‍കുന്ന വ്യക്തിക്കോ സംഘടനക്കോ ആണ് ഈ പുരസ്കാരം നല്‍കുന്നത്. പ്രമുഖ പത്ര പ്രവര്‍ത്തകനും സിനിമാ കഥാകൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ യു ഇക്ബാലാണ് പ്രഥമ “കെ എസ് രാജന്‍ പുരസ്കാരത്തിനു അര്‍ഹമായത്.


കഴിഞ്ഞ 11 വര്‍ഷങ്ങളായി കേരളത്തിനു വെളിയിലെ ആദ്യത്തെ മലയാള ദിന പത്രമായ മലയാളം ന്യൂസിന്റെ റിയാദിലെ സ്റ്റാഫ്‌ റിപ്പോര്‍ട്ടരാണ് കെ യു ഇക്ബാല്‍. മലയാളി സമൂഹം അനുഭവിക്കുന്ന നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന്‍റെ മുന്നില്‍ കൊണ്ടുവന്നു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന കെ യു ഇക്ബാലിന്റെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇടയ വിലാപങ്ങള്‍ , ഗദ്ധാമ, ബസ്മ, യാന പാത്രം തുടങ്ങി നിരവധി സാഹിത്യ സൃഷ്ടികള്‍ അദ്ദേഹത്തിന്റെതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, മാധ്യമം തുടങ്ങിയ മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത മലയാള സംവിധായകന്‍ ശശി പറവൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കഥ കെ യു ഇക്ബാലിന്റെതാണ്. അതു കൂടാതെ രാജേട്ടന്റെ കുടുംബവുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് കെ യു ഇക്ബാല്‍.



ഫെബ്രുവരി 16 വ്യാഴാഴ്ച 8 മണിക്ക് ഹാഫ് മൂണ്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ചു നടത്തുന്ന കെ എസ് രാജന്‍ അനുസ്മരണ ചടങ്ങില്‍ വെച്ചു പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും. റിയാദിലെ പ്രമുഖ മാധ്യമ, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകരും ബിസിനസ്‌ രംഗത്തെ പ്രമുഖരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ചടങ്ങില്‍ വെച്ചു നോര്‍ക്ക റൂട്ട്സ്‌ കണ്‍സല്‍ട്ടന്ട്ടായ ശിഹാബ്‌ കൊട്ടുകാടിനെയും അക്ഷയ ഗ്ലോബല്‍ പുരസ്കാരം നേടിയ ഡോക്ടര്‍ ഭരതനെയും ആദരിക്കുന്നതാണ്.



പത്ര സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ്‌), നാസര്‍ കാരക്കുന്ന് (കൈരളി) , ബഷീര്‍ പാങ്ങോട്‌ (ജീവന്‍), നരേന്ദ്രന്‍ (അമൃത), നജീം കൊച്ചുകലുങ്ക് (മാധ്യമം), കെ യു ഇഖ്‌ബാല്‍ (മലയാളം ന്യൂസ്‌), അഷ്‌റഫ്‌ (തേജസ്‌), ഉസ്മാന്‍ (ചന്ദ്രിക) തുടങ്ങിയവര്‍ പങ്കെടുത്തു. പയ്യന്നൂര്‍ സൗഹൃദ വേദിയെ പ്രതിനിധീകരിച്ച് രക്ഷാധികാരി ഡോക്ടര്‍ ഭരതന്‍, ഡോക്ടര്‍ രാജ് മോഹന്‍, അഡ്വക്കേറ്റ് സുരേഷ് എം പി (പ്രസിഡന്റ്‌), സനൂപ്‌ കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ പി അബ്ദുല്‍ മജീദ്‌ , മധുസൂദനന്‍ പി കെ എന്നിവര്‍ സംസാരിച്ചു.





Posted By: 5 On: 2/8/2012 2:11:44 AM

വിഷ്ണുപ്രിയക്കുള്ള ചികിത്സാ സഹായം കൈമാറി



പയ്യന്നൂര്‍: ബി.ഇ.എം.എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി വിഷ്ണുപ്രിയയുടെ ചികിത്സക്കായി തണല്‍ കുവൈറ്റ്‌ സാമ്പത്തിക സഹായം നല്‍കി. പയ്യന്നൂര്‍ സൗഹൃദ വേദി കുവൈറ്റ്‌ ചാപ്റ്റര്‍ വഴിയാണ് സംഘടനയുടെ സഹായം എത്തിച്ചത്. പതിനായിരം രൂപയുടെ ധനസഹായം പയ്യന്നൂര്‍ ഡോട്ട് കോം പ്രതിനിധി ബി. സജിത്ത് ലാല്‍ സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ജാക്വിലിന്‍ ബിന്ന സ്റ്റാന്‍ലിക്ക് കൈമാറി. സ്കൂളിലെ പി. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അനുസ്മരണ ചടങ്ങില്‍ വെച്ചാണ് സഹായം കൈമാറിയത്. സി.എസ്.ഐ കോര്‍പറേറ്റ് മാനേജര്‍ റവ. വിനോദ് അല്ലന്‍ ,റവ. സാജു ബെഞ്ചമിന്‍, പിടിഎ പ്രസിഡന്റ് ടി. വിശ്വനാഥന്‍ , അഡ്വ: കെ. രാജീവ്, കൌണ്‍സിലര്‍ മണിയറ ചന്ദ്രന്‍, വൈക്കത്ത് നാരായണന്‍, സി.കെ. ശേഖരന്‍ , ദേവദാസ് മാടായി എന്നിവര്‍ സംബന്ധിച്ചു. പ്രധാന അധ്യാപിക ജാക്വിലിന്‍ ബിന്ന സ്റ്റാന്‍ലി സ്വാഗതം പറഞ്ഞു. സി.അന്നമ്മ നന്ദി പ്രകാശിപ്പിച്ചു.
Posted By: 6 On: 2/7/2012 3:29:51 PM

സൃഷ്ടികള്‍ ക്ഷണിക്കുന്നു

പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ്‌ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീരിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മൗലികമായ ചെറുകഥ, കവിത, ലേഖനം, ചിത്രങ്ങള്‍, പ്രവാസ ജീവിതത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയവ psvriyadh@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.
Posted By: 5 On: 2/4/2012 2:04:16 PM

<News Archive(upto April 2004)>
 

www.payyanur.com