|
|
|||||||||
|
PAYYANUR SOUHRUDAVEDI HOMEPAGE |
|||||||||
| |||||||||||
| പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയാണ് പയ്യന്നൂര്‍ സൗഹൃദ വേദി. ലോകമെമ്പാടുമുള്ള പയ്യന്നൂര്‍ക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരെ പയ്യന്നൂരിന്‍റെ വര്‍ത്തമാന സമൂഹവുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ നേതൃത്വത്തിലാണ് വേദി രൂപം കൊണ്ടത്. പയ്യന്നൂര്‍ ഡോട്ട് കോം ഇ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2002 ഏപ്രില്‍ 26 ന് ദുബായില്‍ സംഘടിപ്പിച്ച പയ്യന്നൂര്‍ കൂട്ടായ്മയില്‍ വെച്ചാണ് സൗഹൃദ വേദി എന്ന ആശയം രൂപം കൊണ്ടത്. പയ്യന്നൂര്‍ ഡോട്ട് കോം കോഡിനേറ്റര്‍ ശ്രീ. വി. പി. ശശികുമാര്‍ ആണ് നിര്‍ണ്ണായകമായ ആ കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നത്. | |||||||||||
| 2002 മെയ് 31 ന്
പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആദ്യ ഘടകം ദുബായില്‍ ഔപചാരികമായി രൂപം
കൊണ്ട്. കെ.വി. ഗോപാലന്‍ (പ്രസിഡന്റ്), രമേഷ് പയ്യന്നൂര്‍ (സെക്രട്ടറി)
എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ നേതൃ സമിതി.
തുടര്‍ന്നു 2003 ജനുവരിയില്‍ രണ്ടാമത്തെ ഘടകം അബുദാബിയിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ബഹറിന്‍, മസ്കറ്റ്, ഖത്തര്‍, റിയാദ് തുടങ്ങിയ വിവിധ ഗള്‍ഫ് നഗരങ്ങള്‍ കേന്ദ്രീകരിച്ചു പയ്യന്നൂര്‍ സൗഹൃദ വേദികള്‍ പ്രവര്‍ത്തനം തുടങ്ങി. കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക എന്ന പ്രവാസി കൂട്ടായ്മകളുടെ പതിവ് പ്രവര്‍ത്തന ശൈലികളില്‍ നിന്ന് മാറി മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാട്ടിലും മറുനാട്ടിലും സൗഹൃദ വേദി ശ്രദ്ധ നേടിക്കഴിഞ്ഞു. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പയ്യന്നൂര്‍ പ്ലാന്റെഷന്‍സ് എന്ന കമ്പനി ഒരു കൂട്ടായ്മയുടെ സാക്ഷാത്കാരമാണ്. പയ്യന്നൂര്‍ മേഖലയിലെ ഓരോ പഞ്ചായത്തിലും വീടില്ലാത്ത ഓരോ കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ച നല്‍കിയ സൗഹൃദ വേദി അബുദാബി ഘടകത്തിന്‍റെ പ്രവര്‍ത്തനത്തിന് പ്രവാസ ലോകത്ത് സമാനതകളില്ല. ലക്ഷക്കണക്കിന് രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നാളിതു വരെ നാട്ടിലും വിദേശത്തുമായി സൗഹൃദ വേദിയുടെ വിവധ ചാപ്റ്ററുകള്‍ കാഴ്ച വെച്ചത്. |
|||||||||||
|
തനതു പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന സൗഹൃദ വേദിയുടെ വിവിധ
ചാപ്റ്ററുകള്‍ ഇവയാണ് :
താങ്കളുടെ പ്രദേശത്ത് പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ചാപ്റ്റര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബന്ധപ്പെടുക.brijesh@payyanur.com |
|||||||||||
| |
||||
|
www.payyanur.com |
||||