Payyanur Local News

Affiliated To Payyanur Press Forum. Mobile: 9447482290

184 page(s)
ദോഹയില്‍ നിര്യാതനായി
ദോഹ: 25 വര്‍ഷമായി ഖത്തറിലുള്ള പയ്യന്നൂര്‍ എട്ടിക്കുളം മുല്ലക്കെട്ടില്‍ നാലുപുരപ്പാട്ടില്‍ ചാലില്‍ അബ്ദുല്‍ഖാദര്‍ (50) ഹൃദയാഘാതത്തെത്തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ ജീവനക്കാരനായിരുന്നു. പരേതനായ കാക്കരവിടെ അച്ചിമുസാന്റകത്ത് അമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. കെ.എം.സി.സി പയ്യന്നൂര്‍ മണ്ഡലം പ്രവര്‍ത്തകനായിരുന്നു.
അടുത്തിടെയാണ് അബ്ദുല്‍ഖാദര്‍ ക്യു.എന്‍.എയില്‍ ജോലിക്ക് ചേര്‍ന്നത്. ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ ബസ്സില്‍ കൂഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുýായിരുന്ന അശ്റഫ് ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സമീറ (കരമുട്ടം). മക്കളില്ല. സഹോദരങ്ങള്‍: എന്‍.എം.സി അബ്ദുല്ല (ഖത്തര്‍ കോളജ് ഓഫ് നോര്‍ത്ത് അത്ലാന്റിക് ജീവനക്കാരന്‍), സലാം (ബഹ്റൈന്‍), ഇബ്രാഹിം, ആസ്യ, സല്‍മ, ജുബൈരിയ്യ, സലീന.
ഹമദ് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊýുപോകാന്‍ ശ്രമം ആരംഭിച്ചിട്ടുý്. അബ്ദുല്‍ഖാദറിന്റെ നിര്യാണത്തില്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി അധികൃതരും പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സിയും പയ്യന്നൂര്‍ സൌഹൃദവേദിയും അനുശോചിച്ചു.
Posted By: newsdesk On: 2/4/2012 11:34:40 AM

ബിജുകുമാറിന്‍റെ ജീവിതം മാതൃകയാക്കണം

പയ്യന്നൂര്‍: മാവോയിസ്റ്റ് തീവ്രവാദികളോടുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ മാത്തില്‍ പൂവത്തിന്‍കീഴിലെ ബിജുകുമാറിന്‍റെ ജീവിതം യുവാക്കള്‍ മാതൃകയാക്കണമെന്ന് സി.ആര്‍.പി.എഫ് ഡി.ഐ.ജി. ടി.ജെ. ജേക്കബ് പറഞ്ഞു. ജവാന്‍ ബിജുവിന്‍റെ നാലാം ചരമ വാര്‍ഷികത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൗണ്‍ ആര്‍ട്‌സ് ക്ലബ്‌ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.ആര്‍.പി.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ആര്‍. അഭയദേവ് അധ്യക്ഷതവഹിച്ചു. കരിവെള്ളൂര്‍ മുരളി മുഖ്യ പ്രഭാഷണംനടത്തി. ഇ.പി.വി. കുഞ്ഞികൃഷ്ണന്‍, സി. ബാലകൃഷ്ണന്‍, എ. വിനോദ്, എന്നിവര്‍ പ്രസംഗിച്ചു. കെ. രമേശന്‍ സ്വാഗതവും കിഷോര്‍ ‍കുമാര്‍ നന്ദിയുംപറഞ്ഞു
Posted By: news desk On: 2/3/2012 9:49:15 AM

ഹനുമാരമ്പലം ഉത്സവം ഇന്ന് കൊടിയേറും

പയ്യന്നൂര്‍: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) ഏഴു ദിവസത്തെ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. വൈകീട്ട് ആറിന് പാരമ്പര്യ ട്രസ്റ്റി വാരണക്കോട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്ന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൂറയും പവിത്രവും സ്വീകരിക്കും. തുടര്‍ന്ന് കൊടിയേറ്റം. രാത്രി എട്ടിന് അമ്പലപ്പുഴ വിജയകുമാറിന്‍റെ അഷ്ടപദി, ശനിയാഴ്ച രാത്രി എട്ടിന് സാംസ്‌കാരിക സദസ്സ്, തിരുവാതിരക്കളി, അഞ്ചിന് രാത്രി 10ന് കഥകളി, ആറിന് രാത്രി 10ന് കണ്ണൂര്‍ രത്‌നകുമാറിന്‍റെ കഥാപ്രസംഗം, ഏഴിന് രാത്രി 10ന് തിരുമുല്‍ക്കാഴ്ച, 10.30ന് ഭക്തിഗാനമേള, എട്ടിന് രാത്രി 8.30ന് കരയടം ചന്ദ്രന്‍ നയിക്കുന്ന തായമ്പക, 9.30ന് സുഗമ സംഗീതം, ഒന്‍പതിന് രാത്രി 8.30ന് ചെറുതാഴം ചന്ദ്രന്‍ നയിക്കുന്ന തായമ്പക, 10.30ന് പള്ളിവേട്ട എന്നിവയുണ്ടാകും. ഉത്സവ നാളുകളില്‍ രാവിലെ ഗജവീരന്മാരുടെ അകമ്പടിയോടും മേള പ്രദക്ഷിണത്തോടും കൂടി ശ്രീഭൂതബലി, നവകം, വൈകീട്ട് അഞ്ചുമണിക്ക് കാഴ്ചശീവേലി തുടര്‍ന്ന് നാല് തിടമ്പുകള്‍ ഒരേ സമയത്തുള്ള തിടമ്പുനൃത്തം, രാത്രി തായമ്പക എന്നിവ നടക്കും. ആറിന് പ്രതിഷ്ഠാദിനം, വിശേഷാല്‍ പൂജകള്‍, 10ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട്, കലശാഭിഷേകം എന്നിവയോടെ ഉത്സവം സമാപിക്കും
Posted By: news desk On: 2/3/2012 9:45:58 AM

മാതൃഭൂമി ബുക്സ് പുസ്തകോത്സവം തുടങ്ങി

പയ്യന്നൂര്‍: മാതൃഭൂമി ബുക്‌സിന്‍റെ പുസ്തകോത്സവം പയ്യന്നൂരില്‍ തുടങ്ങി. ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. ലളിത ഉദ്ഘാടനംചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രസാധകരുടെയും ഈടുറ്റ പുസ്തകങ്ങള്‍ മേളയില്‍ വിലക്കുറവില്‍ ലഭിക്കും. വ്യക്തികള്‍ക്ക് ലഭിക്കുന്ന വിലക്കുറവിന് പുറമെ സ്‌കൂള്‍, കോളേജ്, ഗ്രന്ഥശാലകള്‍ എന്നിവയ്ക്ക് പ്രത്യേക കിഴിവുമുണ്ടായിരിക്കും. മാതൃഭൂമി ബുക്‌സിന് പുറമെ ഡി.സി.ബുക്‌സ്, കറന്റ് ബുക്‌സ്, ചിന്ത പബ്ലിക്കേഷന്‍സ്, വിന്‍ടെക് പബ്ലിക്കേഷന്‍സിന്‍റെ പഠന സഹായികള്‍ എന്നിവയും ലഭ്യമാണ്. രാവിലെ 10 മുതല്‍ രാത്രി 7.30 വരെയാണ് പ്രവര്‍ത്തന സമയം. ഫോണ്‍: 9895922809. പുസ്തകോത്സവം ഫിബ്രവരി 12ന് സമാപിക്കും
Posted By: news desk On: 2/3/2012 9:43:22 AM

സമസ്ത സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

പയ്യന്നൂര്‍: മലപ്പുറത്ത് 23 മുതല്‍ നടക്കുന്ന സമസ്ത 85-ം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചാരണാര്‍ഥം കന്യാകുമാരിയില്‍ ‍നിന്നു മംഗലാപുരത്തേക്ക് പ്രയാണം നടത്തുന്ന സന്ദേശ യാത്രയ്ക്ക് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വരവേല്പ് നല്‍കി. പയ്യന്നൂര്‍, പെരുമ്പ, മാതമംഗലം, പുളിങ്ങോം, പുതിയങ്ങാടി, മാടായി, മാട്ടൂല്‍ റെയ്ഞ്ചുകളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥാംഗങ്ങളെ ടൗണിലൂടെ ആനയിച്ചു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സന്ദേശയാത്രാ സ്വീകരണസമ്മേളനം എം.എ.ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി.പി. തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, നാസര്‍ ഫൈസി കൂടത്തായി, മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി, എസ്.കെ. ഹംസ ഹാജി, സിറാജുദ്ദിന്‍ ദാരിമി, വി.കെ. ഹുസൈന്‍ ഫൈസി, എസ്.കെ.പി. അബ്ദുള്‍ഖാദര്‍ ഹാജി, സ്വാദിഖ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. സാജി ഹുഷമീര്‍ അല്‍ അസ്ഹരി സ്വാഗതവും കെ.സി. മൊയ്തു മൗലവി നന്ദിയും പറഞ്ഞു.
Posted By: news desk On: 2/2/2012 10:30:57 PM

അംഗനവാടി കലാ കായിക മേള



പയ്യന്നൂര്‍: കണ്ടങ്കാളി നോര്‍ത്തിലെ കുന്നപ്പാട് അംഗനവാടിയിലെ കുട്ടികളുടെ കലാ - കായിക മേള നഗരസഭ അധ്യക്ഷ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. കൌണ്‍സിലര്‍ അഡ്വ: ഡി.കെ. ഗോപിനാഥ് അധ്യക്ഷം വഹിച്ചു. എം.പി. കുഞ്ഞപ്പന്‍, കെ. രാഘവ പൊതുവാള്‍, എ. ഗോപാലന്‍ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ സമ്മാനദാനം നിര്‍വഹിച്ചു. എ.വി. ബാലാമണി സ്വാഗതവും കെ. സുനിത നന്ദിയും പറഞ്ഞു.
Posted By: news desk On: 2/1/2012 8:08:58 PM

കേസരി ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ഇന്ന്

പയ്യന്നൂര്‍: മലയാളത്തിലെ പ്രഥമ ചെറുകഥാ കൃത്തും ഹാസ സാഹിത്യകാരനുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ (കേസരി)നൂറ്റി അമ്പതാം ജന്മവാര്‍ഷികാഘോഷം കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു. പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാലയുടെയും വേങ്ങയില്‍ കുടുംബസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിബ്രവരി ഒന്നിന് രാവിലെ 10ന് പാണപ്പുഴയിലെ വേങ്ങയില്‍ തറവാട്ടില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനാകും. പ്രമുഖ ശില്പി ദാമോദരന്‍ വെള്ളോറ നിര്‍മ്മിച്ച കേസരിയുടെ സ്മൃതി മണ്ഡപം ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍, വേങ്ങയില്‍ കുടുംബാംഗം പ്രഭാകരന്‍ നായനാര്‍ എന്നിവര്‍ പങ്കെടുത്തു

ഫോട്ടോ: കേസരിയുടെ സ്മൃതി മണ്ഡപം ; സമീപം ശില്പി ദാമോദരന്‍ വെള്ളോറ
Posted By: news desk On: 2/1/2012 11:50:55 AM

ഗ്രൂപ്പ്‌ തിരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

പയ്യന്നൂര്‍: കണ്ണൂര്‍ എ.ആര്‍.ക്യാമ്പിനുമുന്നില്‍ കെ.സുധാകരന്‍ എം.പി.ക്ക് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ്‌ വെച്ച സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ ടൗണില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗ്രൂപ്പു തിരിഞ്ഞ പ്രകടനം. സുധാകരന് അഭിവാദ്യമര്‍പ്പിച്ചും ബോര്‍ഡ് നീക്കിയ സംഭവത്തെ അപലപിച്ചുമാണ് സുധാകരന്‍ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ടൗണില്‍ ചൊവ്വാഴ്ച വൈകീട്ട് പ്രകടനം നടത്തിയത്. സുധാകരന്‍ ‍ഗ്രൂപ്പിന്‍റെ പ്രകടനം കടന്നു പോയി പത്തു മിനിട്ടു കഴിഞ്ഞയുടന്‍ എ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം ആരംഭിച്ചു. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ചും ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ പ്രകീര്‍ത്തിച്ചുകൊണ്ടുമായിരുന്നു ഈ പ്രകടനം.
Posted By: news desk On: 2/1/2012 11:42:08 AM

എ.കെ. രാജീവന്‍ അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ്‌
ബി. സജിത്ത് ലാല്‍ ഭരണ സമിതി അംഗം

പയ്യന്നൂര്‍: പയ്യന്നൂര്‍ അര്‍ബന്‍ കോ ഓപ്പറെറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ ആയി എ.കെ. രാജീവന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് സ്ഥാപക പ്രസിഡന്റ്‌ ആയിരുന്ന പി. ബാലന്‍ മാസ്റ്റര്‍ 2008 ല്‍ അന്തരിച്ചത്‌ മുതല്‍ സൊസൈറ്റി പ്രസിഡന്റ്‌ സ്ഥാനം വഹിച്ചു വരികയായിര്‍ന്നു. പരേതനായ വി.എം.കെ.കെ. പൊതുവാളുടെ മകനാണ് രാജീവന്‍. ഭരണസമിതി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം. ബഷീര്‍, സദനം നാരായണന്‍, ബി. സജിത്ത് ലാല്‍, അഡ്വ: വി.കെ. രവീന്ദ്രന്‍, കെ. ജയരാജ്, ഇന്ദു. പി, കെ.കെ. രാജീവന്‍, എം. ശശിധരന്‍, ഷമീമ. എം.കെ, സോന. എ എന്നിവരാണ് മറ്റു ഭരണ സമിതി അംഗങ്ങള്‍. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് മൂന്നു ശാഖകളും പയ്യന്നൂര്‍ ടൗണില്‍ നീതി മെഡിക്കല്‍ സ്റ്റോറും ഉണ്ട്.

സൊസൈറ്റി സ്ഥാപകന്‍ പി. ബാലന്‍ മാസ്റ്ററുടെ മകനാണ് ഇപ്പോള്‍ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബി. സജിത്ത് ലാല്‍. പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ പയ്യന്നൂരിലെ പ്രതിനിധിയായ സജിത്ത് ലാല്‍ പയ്യന്നൂര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി, പ്രസ്‌ ഫോറം എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം, ജേസീസ് എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
Posted By: news desk On: 2/1/2012 11:38:25 AM

അബുദാബിയില്‍ പൂരക്കളി അരങ്ങേറുന്നു

അബുദാബി: ഉത്തര മലബാറിന്‍റെ അനുഷ്ഠാന കലാരൂപമായ പൂരക്കളി അബുദാബിയില്‍ അരങ്ങേറുന്നു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റ് 2012 വേദിയില്‍ ഫിബ്രവരി 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് പരിപാടി. ടി.വി. വിജയന്‍റെ നേതൃത്വത്തില്‍ ദുബായിലെ പയ്യന്നൂര്‍ക്കാരായ ഒരു സംഘം കലാകാരന്മാരാണ് പൂരക്കളി അവതരിപ്പിക്കുക. എ.പി. പത്മനാഭ പൊതുവാള്‍ , വി.ടി.വി. ദാമോദരന്‍ എന്നിവരാണ് പൂരക്കളി സംഘടിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത്. സോണി ടി.വിയുടെ ബൂഗീ വൂഗീ അന്താരാഷ്‌ട്ര നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂര്‍ക്കാരനായ പ്രണവ് പ്രദീപിന്‍റെ നൃത്തവും ഈ വേദിയില്‍ അവതരിപ്പിക്കും.
Posted By: news desk On: 1/31/2012 11:13:00 PM

<News Archive(upto April 2004)>
 

www.payyanur.com