|
Payyanur Dot Com 10th Anniversary News |
||
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികം: ഫോട്ടോ ഗാലറി-2 |
![]() ![]() ![]() ![]() ![]() ![]() ![]() ![]() |
| Posted By: dotcom On: 8/9/2010 5:17:26 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികം: ഫോട്ടോ ഗാലറി-1 |
![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
| Posted By: dotcom On: 8/9/2010 5:16:03 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികം ആഘോഷിച്ചു |
| പയ്യന്നൂര്‍: പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ നടന്നു. ഗവ: ബോയ്സ് ഹൈ സ്കൂള്‍ ഹാളില്‍ നടന്ന പ്രൌഡ ഗംഭീരമായ പരിപാടി മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നഗര സഭ ചെയര്‍മാന്‍ ജി. ഡി. നായര്‍ അധ്യക്ഷം വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം മുഖ്യാതിഥിയായിരുന്നു. എം. നാരായണന്‍ കുട്ടി, കെ.പി. ബാലകൃഷ്ണ പൊതുവാള്‍ ( കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോ: അസോസിയേഷന്‍), കെ.യു. വിജയകുമാര്‍ (സെക്രട്ടറി, ചേംബര്‍ ഓഫ് കോമ്മേഴ്സ്), രാജീവന്‍ പച്ച (പ്രസ് ഫോറം പ്രസിഡന്റ്), അഡ്വ: ഡി.കെ. ഗോപിനാഥ് (ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്), ഡോ: പ്രവീണ്‍ ഗോപിനാഥ് (സെക്രട്ടറി, ലയന്‍സ് ക്ലബ്), സി.എം. സത്യജിത് (പയ്യന്നൂര്‍ ജേസീസ്), ഗംഗാധരന്‍ മാസ്റ്റര്‍ (റോട്ടറി ക്ലബ്), അനില്‍ കുട്ടമത്ത് (കൊക്കനിശ്ശേരി ജേസീസ്)എം. സുരേഷ് ബാബു (സെക്രട്ടറി, പയ്യന്നൂര്‍ സൗഹൃദ വേദി, അബുദാബി)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പയ്യന്നൂരിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകരായ എന്‍. ജഗന്നിവാസ്, സി. ബാലകൃഷ്ണന്‍ എന്നിവരെ പത്ര പ്രവര്‍ത്തക യുനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ഗോപിനാഥ് പൊന്നാടയണിയിച്ചു ഉപഹാരങ്ങള്‍ സമ്മാനിച്ചു. രാമാനുജന്‍ ഫെല്ലോഷിപ്പ് നേടിയ യുവ ശാസ്ത്രജ്ഞന്‍ കാന.എം. സുരേശനെ ചടങ്ങില്‍ അനുമോദിച്ചു. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയരക്ടറും പയ്യന്നൂര്‍ സൌഹൃദ വേദി സ്ഥാപക പ്രവര്‍ത്തകനുമായ രമേഷ് പയ്യന്നൂരിനെ രാജീവന്‍ പച്ച പോന്നടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. പയ്യന്നൂര്‍ ഡോട്ട് കോം ഉപദേശക സമിതി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്കും ഡോ: ഇ. ശ്രീധരനും ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബ്രിജേഷ് സി. പി. വെബ്‌സൈറ്റ് പിന്നിട്ട നാള്‍വഴികള്‍ വിശദീകരിച്ചു. ബി. ജ്യോതിലാല്‍ അതിഥികളെ പരിചയപ്പെടുത്തി. ബി. സജിത്ത് ലാല്‍ സ്വാഗതവും കെ.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു. |
| Posted By: dotcom On: 8/7/2010 8:40:42 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികാഘോഷം ഓഗസ്റ്റ് 7ന് |
പയ്യന്നൂര്‍: പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികാഘോഷം ഓഗസ്റ്റ് 7ന് വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗവ: ബോയ്സ് ഹൈസ്കൂള്‍ ഹാളില്‍ നടക്കും. മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജി.ഡി. നായര്‍ അധ്യക്ഷം വഹിക്കും. ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം മുഖ്യാതിഥിയായിരിക്കും. എം. നാരായണന്‍ കുട്ടി, കെ.പി. ബാലകൃഷ്ണ പൊതുവാള്‍ (കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍), കെ.യു. വിജയകുമാര്‍ (ചേംബര്‍ ഓഫ് കോമേഴ്സ്), അഡ്വ: ഡി.കെ. ഗോപിനാഥ് (ബാര്‍ അസോസിയേഷന്‍), ഡോ: പ്രവീണ്‍ ഗോപിനാഥ് (ലയണ്‍സ് ക്ലബ്), രാജീവന്‍ (പ്രസ് ഫോറം), പി.എന്‍. സുനില്‍ (ജേസീസ്), പി. കെ. സുധാകരന്‍ (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്), എ.കെ. രാജീവന്‍ ( പി. ബാലന്‍ മാസ്റ്റര്‍ ഫൌണ്‍ഡേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേരും. പയ്യന്നൂരിലെ ആദ്യകാല പത്ര പ്രവര്‍ത്തകരായ കെ. രാഘവന്‍ മാസ്റ്റര്‍ (മാതൃഭൂമി), ജഗന്നിവാസന്‍ (കേരള കൌമുദി), കെ. കെ. അസ്സൈനാര്‍ മാസ്റ്റര്‍ (ചന്ദ്രിക), സി. ബാലകൃഷ്ണന്‍ (മലയാള മനോരമ) എന്നിവരെ ചടങ്ങില്‍ ആദരിക്കും. കേരള പത്ര പ്രവര്‍ത്തക യുണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ബാബു ഗോപിനാഥ് ഇവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കും. പയ്യന്നൂര്‍ ഡോട്ട് കോം ഇ- ഗ്രൂപ്പ് മെമ്പറും രാമാനുജം ഫെല്ലോഷിപ്പ് ജേതാവുമായ യുവ ശാസ്ത്രജ്ഞന്‍ ഡോ: കാന എം. സുരേശന്‍ , ഏഷ്യാനെറ്റ് റേഡിയോ ദുബായ് പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ , പയ്യന്നൂര്‍ ഡോട്ട് കോം ഉപദേശക സമിതി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ഡോ: ഇ. ശ്രീധരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും. |
| Posted By: dotcom On: 8/4/2010 7:42:16 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികം |
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികത്തിന്‍റെ ഭാഗമായി അബുദാബിയില്‍ നടന്ന കുടുംബ സംഗമത്തില്‍ നിന്ന് ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
| Posted By: dotcom On: 5/26/2010 10:48:54 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികാഘോഷം |
അബുദാബി: പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അബുദാബിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അറബ് ഉഡുപ്പി റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.ടി.വി. ദാമോദരന്‍ അധ്യക്ഷം വഹിച്ചു. പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ മുഖ്യ രക്ഷാധികാരിയായ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ ചടങ്ങില്‍ ആദരിച്ചു. പയ്യന്നൂരിന്‍റെ പൈതൃക ചിഹ്നമായ ലക്ഷ്മി വിളക്ക് പയ്യന്നൂര്‍ ഡോട്ട് കോം സാരഥികളായ ബി. ജ്യോതിലാലും ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലവും ചേര്‍ന്ന് സുധീര്‍ കുമാര്‍ ഷെട്ടിക്ക് സമ്മാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റ് പി. പി. ദാമോദരന്‍, ജനറല്‍ സെക്രട്ടറി സുരേഷ് ബാബു, ട്രഷറര്‍ ദിനേഷ് ബാബു, രക്ഷാധികാരികളായ ഉസ്മാന്‍ കരപ്പാത്, എം. അബ്ദുല്‍ സലാം, ഇ. ദേവദാസ്, ബാബുരാജ്, കെ. ശേഖരന്‍, വൈസ് പ്രസിഡന്റ് അബ്ബാസ്, കമ്മിറ്റി അംഗങ്ങളായ അരുണ്‍, രാജേഷ്. സി.കെ, ഗഫൂര്‍, ഗോപാലന്‍.ടി എന്നിവര്‍ പ്രസംഗിച്ചു. പയ്യന്നൂരിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആരംഭിച്ച വെബ് സൈറ്റിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നുവെന്നു സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. ലക്ഷ്മി വിളക്കും തെയ്യവും പവിത്ര മോതിരവും ഖാദിയും പോലെ പയ്യന്നൂരിന്‍റെ പൈതൃക ചിഹ്നങ്ങള്‍ക്ക് പയ്യന്നൂര്‍ ഡോട്ട് കോമും സൗഹൃദ വേദിയും നല്‍കുന്ന പ്രാധാന്യം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ലോകത്തിന്‍റെ ഏതൊക്കെ ദിക്കില്‍ ഏതൊക്കെ പദവികളില്‍ എത്തിയാലും നമ്മളെയെല്ലാം മുന്നോട്ടു നയിക്കുന്ന മഹത്തായ പൈതൃകത്തെ തിരിച്ചരിയുകയെന്നത് വളരെ പ്രധാനമാണെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി. പയ്യന്നൂര്‍ ഡോട്ട് കോമും സൗഹൃദ വേദിയും നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ക്കെല്ലാം തന്‍റെ ആത്മാര്‍ഥമായ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. |
| Posted By: dotcom On: 5/19/2010 6:57:43 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം മാതൃകാപരം: കാനായി |
പയ്യന്നൂര്‍: നമ്മുടെ സംസ്കാരവും പാരമ്പര്യവും കൈമോശം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പയ്യന്നൂരിന്‍റെ സാംസ്കാരിക പൈതൃകം പുതു തലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ പയ്യന്നൂര്‍ ഡോട്ട് കോം നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാപരവും പ്രശംസാര്‍ഹവുമാണെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പയ്യന്നൂര്‍ക്കാരെ ഒരു കുടക്കീഴില്‍ കൊണ്ട് വരാന്‍ വെബ്സൈറ്റ് നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ലാഭേച്ചയില്ലാതെ നടത്തുന്ന ഇത്തരം നിസ്വാര്‍ത്ഥ ശ്രമങ്ങള്‍ കൊണ്ട് മാത്രമേ നമ്മുടെ സംസ്കാരവും പൈതൃകവും നിലനിര്‍ത്താന്‍ കഴിയൂ എന്ന് കാനായി പറഞ്ഞു. പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ പത്താം വാര്‍ഷികാഘോഷത്തിന്‍റെ ലോഗോ പയ്യന്നൂരില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഇ.എം.എല്‍.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ വി.പി. ശശികുമാര്‍ അധ്യക്ഷം വഹിച്ചു ![]() ![]() ![]() ![]() ![]() |
| Posted By: dotcom On: 5/16/2010 10:27:36 AM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികം |
ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി രൂപീകരിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കാനുള്ള സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും പയ്യന്നൂരില്‍ നടന്നു. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ പത്താം വാര്‍ഷികത്തിന്‍റെ ലോഗോ നഗര സഭ ചെയര്‍മാന്‍ ജി.ഡി. നായര്‍ക്കു നല്‍കിക്കൊണ്ട് കാനായി കുഞ്ഞിരാമന്‍ പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.യു. വിജയകുമാര്‍, വി.ടി.വി. രാഘവന്‍, നഗര സഭ കൌണ്‍സിലര്‍ പി. ശ്യാമള തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.പി. ശശികുമാര്‍ അധ്യക്ഷം വഹിച്ചു. ബി. സജിത്ത് ലാല്‍ സ്വാഗതവും കെ.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു. ജി.ഡി. നായര്‍ (ചെയര്‍മാന്‍), ബി. സജിത്ത് ലാല്‍ (ജനറല്‍ കണ്‍ വീനര്‍), കെ.കെ. വിജയകുമാര്‍ (ജോ: കണ്‍ വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയും രൂപീകരിച്ചു.
|
| Posted By: dotcom On: 5/14/2010 8:20:11 PM |
|
|
| പയ്യന്നൂര്‍ ഡോട്ട് കോം പത്താം വാര്‍ഷികം |
പയ്യന്നൂര്‍: പയ്യന്നൂരിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ലോക ശ്രദ്ധയില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പയ്യന്നൂര്‍ ഡോട്ട് കോം വെബ്സൈറ്റ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. 2000 ജൂണ്‍ മാസത്തില്‍ പയ്യന്നൂരില്‍ നടന്ന പ്രൌഡമായ ചടങ്ങില്‍ അന്നത്തെ എം. പി. ടി. ഗോവിന്ദനാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ നേതൃത്വത്തിലാണ് പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി രൂപീകരിച്ചത്. പയ്യന്നൂര്‍ ഗവ: ആശുപത്രിയിലെ എക്സ്-റെ പ്ലാന്റ് നവീകരണം ഉള്‍പ്പെടെ നിരവധി സാമൂഹ്യ- ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വെബ്സൈറ്റ് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ ഡോട്ട് കോമിന്‍റെ രക്ഷാധികാരിയും പയ്യന്നൂരിലെ പ്രമുഖ വ്യക്തിത്വവുമായിരുന പി. ബാലന്‍ മാസ്റ്ററുടെ സ്മരണക്കായി വെബ് സൈറ്റിന്‍റെ നേതൃത്വത്തില്‍ പി. ബാലന്‍ മാസ്റ്റര്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ ഇന്ത്യന്‍ സൊസൈറ്റി നിയമ പ്രകാരം ഒരു സൊസൈറ്റി യും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്താം വാര്‍ഷികാഘോഷത്തിന്‍റെ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും മെയ് 14 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്കൂളില്‍ നടക്കും. |
| Posted By: dotcom On: 5/13/2010 9:32:41 PM |
|
|
www.payyanur.com |