udfjatha

പയ്യന്നൂർ ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ അഞ്ച് മേഖലാ പ്രചാരണ വാഹന ജാഥകളിൽ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന വടക്കൻ മേഖല ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. യുഡിഎഫ് ജില്ലാ നേതാക്കൾ ജാഥയെ ജില്ലയിലേക്ക് വരവേറ്റു. പയ്യന്നൂർ ഷേണായ് സ്ക്വയറിൽ നടന്ന ആദ്യ സ്വീകരണ സമ്മേളനത്തിൽ ജില്ലയിലെ പ്രചാരണം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. എം.കെ.രാജൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.എം.ഹസൻ, വൈസ് ക്യാപ്റ്റന്മാരായ സി.എ.അജീർ, കെ.പി.ഫിറോസ്, മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽ ഖാദർ മൗലവി, ടി.ശരത്ചന്ദ്ര പ്രസാദ്, കെ.സുരേന്ദ്രൻ, ജോർജ് വടകര, പി.കോരൻ, കെ.സി.ജോസഫ്, എ.ഡി.മുസ്തഫ, വി.കെ.കുഞ്ഞിരാമൻ, എസ്.എ.ഷുക്കൂർ ഹാജി, കെ.കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.