പയ്യന്നൂർ ∙ എംഎൽഎമാരുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ മണ്ഡലത്തിൽ 82.5 ലക്ഷം രൂപ അനുവദിച്ചതായി സി.കൃഷ്ണൻ എംഎൽഎ അറിയിച്ചു. മണ്ഡലം സമ്പൂർണ വൈദ്യുതീകരണം 25 ലക്ഷം, മലബാർ റീഹാബിലിറ്റേഷൻ സെന്റർ ഫോർ ഹാൻഡിക്യാപ്ഡിന് ബസ് വാങ്ങാൻ 10 ലക്ഷം, മാത്തിൽ ഹയർസെക്കൻഡറി സ്കൂളിന് ബസ് വാങ്ങാൻ 7.50 ലക്ഷം, മാതമംഗലം തുമ്പത്തടം-ആശ്രയ സ്വാശ്രയസംഘം റോഡ് ടാറിങ് അഞ്ചുലക്ഷം, തൊള്ളത്തുവയൽ വായനശാല കെട്ടിടം നിർമാണത്തിന് നാലു ലക്ഷം,

പയ്യന്നൂർ മണ്ഡലത്തിൽ 82.5 ലക്ഷം രൂപയുടെ പദ്ധതികൾപെരിങ്ങോം-ചിലക്-കുപ്പോൾ റോഡ് ടാറിങ്ങിന് 3.50 ലക്ഷം, കാനംവയൽ-ചേന്നാട്ടുകൊല്ലി-മരുതംതട്ട് റോഡ് ടാറിങ് 7.50 ലക്ഷം, കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് അഭിവൃദ്ധിപ്പെടുത്തലിനു 10 ലക്ഷം, കുണിയൻ കെകെആർ എൽപി സ്കൂളിന് കഞ്ഞിപ്പുര നിർമാണത്തിന് അഞ്ചു ലക്ഷം, മാതമംഗലം സി.പി.നാരായണൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രപോഷിണി ലാബ് നിർമാണത്തിന് അഞ്ചു ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.