IMG-20170213-WA0007

അബുദാബി:  മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂർ സൗഹൃദ വേദിയുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനും മുൻ ട്രഷററുമായ പി.എം. പ്രദീപ് കുമാറിന് സൗഹൃദ വേദി കുടുംബം യാത്രയയപ്പു നൽകി.  ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ  പ്രസിഡന്റ് വി.കെ. ഷാഫി അധ്യക്ഷം വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, എം. അബ്ദുൽ സലാം, കെ.ടി.പി. രമേഷ്, സുരേഷ് പയ്യന്നൂർ, വി.ടി.വി. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.  ബി. ജ്യോതിലാൽ സ്വാഗതവും പി. ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.