proframeshbabu

പയ്യന്നൂർ: പയ്യന്നൂർ കോളേജ് ചരിത്ര വിഭാഗം മേധാവി ആയിരുന്ന കണ്ടോത്തെ പ്രൊഫ: എ. രമേഷ് ബാബു (59 ) അന്തരിച്ചു. കോളേജ് അധ്യാപക സംഘടനയായ പി.എസ്.ടി. എ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ സർവ്വകലാശാല ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.വി. ശ്രീലതയാണ് ഭാര്യ. മകൾ- ദേവിക. സഹോദരങ്ങൾ – ഹരീന്ദ്രനാഥ് , സതീഷ് കുമാർ, സനൽ കുമാരി

ശവസംസ്‌കാരം നാളെ രാവിലെ 8 .30 ന് കണ്ടോത്ത് പൊതു ശ്‌മശാനത്തിൽ നടക്കും.