psvfootballwinnerഅബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച സി.കെ. ബാബുരാജ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് – സീസൺ 2 വിൽ FJ കരീബിയൻസ് – ഹെക്സ അബുദാബി ജേതാക്കളായി.
ഫിബ്രവരി 10 ന് വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ അബുദാബി ആർമ്ഡ് ഫോഴ്‌സെസ് ക്ലബ് മൈതാനിയിൽ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടന്ന ടൂർണ്ണമെന്റിൽ 24 ടീമുകൾ പങ്കെടുത്തു . വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ശബാബ് പയ്യന്നൂരിനെയാണ് FJ കരീബിയൻസ് പരാജയപ്പെടുത്തിയത്. അൽ മക്ത ഫിഷ് ജസ്ററെയ്ൻ മൂന്നാം സ്ഥാനവും വിക്ടേഴ്‌സ് മുട്ടം നാലാം സ്ഥാനവും കരസ്ഥമാക്കി. FJ കരീബിയൻസിന്റെ ആസിഫ് മികച്ച കളിക്കാരനായും ശബാബ് പയ്യന്നൂരിന്റെ ഗോളി ഹബീബ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശിയുമായ സി.കെ. ബാബുരാജിന്റെ സ്മരണക്കായി നടത്തിയ ടൂർണമെന്റിൽ വിജയികൾക്ക് 4000 ദിർഹവും ട്രോഫിയുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 2000 , 1000 , 500 ദിർഹവും ട്രോഫിയും സമ്മാനമായി ലഭിച്ചു .

സംഘാടക സമിതി ചെയർമാൻ എം. അബ്ദുൽ സലാം ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. വിജയികൾക്ക് പ്രസിഡന്റ് വി.കെ. ഷാഫി ട്രോഫി സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബി. ജ്യോതിലാൽ സ്വാഗതം പറഞ്ഞു. സുരേഷ് പയ്യന്നൂർ , കെ..ടി.പി രമേഷ്, വി.ടി.വി. ദാമോദരൻ തുടങ്ങിയവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. മുത്തലിബ്.പി.എസ്, പി. ജ്യോതിഷ് കുമാർ, അബ്ദുൽ ഗഫൂർ, ദിനേശ് ബാബു, സി.കെ. രാജേഷ്, ജനാർദ്ദനദാസ് , അബ്ബാസ് എം, രാജേഷ് കോടൂർ, അജിത് കുമാർ കെ, അബ്ദുള്ള അക്കാളത്ത്, രാജേഷ് പൊതുവാൾ, കെ.കെ. ശ്രീവത്സൻ തുടങ്ങിയവർ നേതൃത്വം നൽകി