nccgopikanccgopika1

പയ്യന്നൂര്‍: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ പരേഡില്‍പങ്കെടുത്ത് ഗോള്‍ഡ്‌ മെഡല്‍ ലഭിച്ച ഗോപിക പ്രദീപനെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു. പരേഡിൽ പങ്കെടുത്ത ജില്ലയിലെ ഏക എന്‍.സി.സി കേഡറ്റായ ഗോപിക പ്രദീപന്‍, പയ്യന്നൂരിലെ വ്യാപാരി കെ.എ പ്രദീപന്റെ മകളാണ്. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാറിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉപഹാരം സമര്‍പ്പിച്ചു. എം.പി. തിലകന്‍, എം.കെ. ബഷീര്‍, വി. നന്ദകുമാര്‍, എം.കെ. തയ്യില്‍ , പി.എന്‍.ശ്രീകല, സായികിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.