kurinji2017പയ്യന്നൂര്‍: ഉത്തരമലബാറിലെ പ്രമുഖ തെയ്യാട്ടക്കാവുകളില്‍ ഒന്നായ തായിനേരി കുറിഞ്ഞി ക്ഷേത്ര കളിയാട്ടം 10 മുതല്‍ 13 വരെ നടക്കും. 10-ന് രാത്രി ഏഴിന് കരിമരുന്ന് പ്രയോഗം. 7.30-ന് സാംസ്‌കാരിക സമ്മേളനവും മാനവീയ മതസൗഹൃദ സദസ്സും സി.കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ഫാ. ക്രിസ്റ്റി എം.വികാരി എന്നിവര്‍ സംബന്ധിക്കും. 11-ന് രാത്രി ഒന്‍പതിന് കോഴിക്കോട് രംഗഭാഷയുടെ കുടുംബനാഥന്റെ ശ്രദ്ധയ്ക്ക് എന്ന നാടകം. 12-ന് രാത്രി ഒന്‍പതിന് കൊക്കാനിശ്ശേരിയില്‍നിന്ന് കാഴ്ച, രാത്രി 9.30-ന് നടി രമ്യ നമ്പീശനും പിന്നണി ഗായകന്‍ ബിജു നാരായണനും അവതരിപ്പിക്കുന്ന മെഗാ ഡാന്‍സ് ഷോ, ഗാനമേള, പുലര്‍ച്ചെ മൂന്നുമണിക്ക് തിരുവമ്പാടി മടിക്കാങ്കല്‍ ഫയര്‍ വര്‍ക്‌സിന്റെ കരിമരുന്ന് പ്രയോഗം. 13-ന് ഉച്ചയ്ക്ക് 12-ന് പൂമാരുതന്‍ ദൈവത്തിന്റെയും മടയില്‍ ചാമുണ്ഡിയുടെയും പുറപ്പാട്, രാത്രി ഒന്‍പതിന് ചൈനീസ് കരിമരുന്ന് പ്രയോഗം.