gpsweekaranam

അബുദാബി: യു.എ.ഇ പര്യടനത്തിനെത്തിയ പയ്യന്നൂർ ഗ്രാമം പ്രതിഭയുടെ കോൽക്കളി – കളരിപ്പയറ്റ് കലാകാരന്മാർക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബിയിൽ സ്വീകരണം നൽകി. കേരളം സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.കെ.ഷാഫി അധ്യക്ഷം വഹിച്ചു. കേരളം സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പദ്മനാഭൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് യേശുശീലൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്, എം. അബ്ദുൽ സലാം, സുരേഷ് പയ്യന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമം പ്രതിഭയുടെ പ്രസിഡന്റ് പി.യു. രാജന് വി.കെ. ഷാഫി മൊമെന്റോ നൽകി.  സംഘത്തോടൊപ്പം എത്തിയ വി.ടി.വി. രാഘവനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ബി. ജ്യോതിലാൽ സ്വാഗതവും ജ്യോതിഷ് കുമാർ. പി നന്ദിയും പറഞ്ഞു.