psvfootballഅബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന  സി.കെ. ബാബുരാജ് മെമ്മോറിയൽ   ഫുട്ബോൾ ടൂർണ്ണമെന്റ് – സീസൺ 2   2017  ഫിബ്രവരി 10  ന് വെള്ളിയാഴ്ച   വൈകിട്ട് 3  മണി മുതൽ അബുദാബി ആർമ്ഡ് ഫോഴ്‌സെസ് ക്ലബ് മൈതാനിയിൽ നടക്കും. അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശിയുമായ സി.കെ. ബാബുരാജിന്റെ സ്മരണക്കായി നടത്തുന്ന ടൂർണമെന്റിൽ യു.എ. ഇ  യിലെ  24  പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് 4000  ദിർഹവും ട്രോഫിയുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 2000 , 1000 , 500 ദിർഹവും ട്രോഫിയും നൽകുക. കൂടാതെ മികച്ച കളിക്കാരൻ, ഗോൾ കീപ്പർ തുടങ്ങിയവർക്കും സമ്മാനങ്ങൾ നൽകും.  കൂടുതൽ വിവരങ്ങൾക്ക് 050  3272371 , 050  5827139  എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.