alain

അല്‍ ഐന്‍ : യു എ ഇ യിലെ അല്‍ ഐന്‍ പ്രദേശത്തെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മ ‘ പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍’ രൂപീകരിച്ചു . അല്‍ ഐനിലെ   റസ്റ്റോറന്റ്  ഓഡിറ്റോറിയത്തില്‍ വെച്ചു ചേര്‍ന്ന രൂപീകരണ യോഗത്തില്‍ പയ്യന്നൂരും സമീപ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള നിരവധി  പ്രവാസികള്‍  പങ്കെടുത്തു. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന്‍ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

യോഗത്തില്‍ വേദിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്തോഷ്‌ കുമാര്‍ ഇ (പ്രസിഡന്റ്‌ ), ശശികുമാര്‍  എന്‍  (വൈസ് പ്രസിഡന്റ്‌), വിനോദ് കുമാര്‍ വി കെ   (ജനറല്‍ സെക്രട്ടറി) , ജനാര്‍ദ്ദനന്‍ കെ  ( ജോയിന്റ് സെക്രെട്ടറി ),   ബാബു കായനി (ട്രഷറര്‍) , സുരഭി കെ പി  (ജനറല്‍ കണ്‍വീനര്‍ ).