ezhimalathangalപയ്യന്നൂർ:പ്രമുഖ മതപണ്ഡിതനും സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന രാമന്തളിയിലെ എൻ.പി.മുഹമ്മദ്കോയ തങ്ങൾ (ഏഴിമല തങ്ങൾ–75) നിര്യാതനായി. കബറടക്കം നടത്തി. നാദാപുരം ജാമിയ ഫലാനിയ അറബിയ പ്രിൻസിപ്പൽ, അരൂർ ദാറുൽഖൈർ ഇസ്‌ലാമിയ കേന്ദ്രം മുഖ്യ രക്ഷാധികാരി, മഞ്ചേരി ദാറുസുന്ന ഉപദേശകൻ, ശംസുൽ ഉലമ കീഴുന്ന സ്മാരക കേന്ദ്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. പുത്തൂർ, ഏഴിമല തങ്ങൾ മസ്ജിദ്, പാറക്കടവ് മസ്ജിദുൽ ഫലാഹ് എന്നിവയുടെ മുതവല്ലിയായി പ്രവർത്തിച്ചു വരികയാണ്. ഭാര്യ: സയ്യിദത്ത് ആയിഷ ബീവി. മക്കൾ: ആറ്റ ബീവി, ബരീര ബീവി, ഹാമിദ് കോയമ്മ തങ്ങൾ, റുഫൈദത്ത് ബീവി. മരുമക്കൾ: ആറ്റക്കോയ തങ്ങൾ‌, ഹാരിസ് തങ്ങൾ, മുസ്തഫ തങ്ങൾ, നസീനത്ത് ബീവി. സഹോദരങ്ങൾ: അബു തങ്ങൾ, ബിച്ചി ബീവി, പരേതരായ കുഞ്ഞിക്കോയ തങ്ങൾ, മുത്തുക്കോയ തങ്ങൾ, ഇമ്പിച്ചിക്കോയ തങ്ങൾ, ആറ്റക്കോയ തങ്ങൾ, ഫക്റുദ്ദീൻ തങ്ങൾ, ഇബ്രാഹിം തങ്ങൾ, കുഞ്ഞിബീവി