cyathraപയ്യന്നൂര്‍: ആര്‍ട്ട് കാന്‍ കെയര്‍ എന്ന സംഘടന ചിത്രകാരന്‍ എബി എന്‍.ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിത്രയാത്രയ്ക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍.സ്വീകരണം നല്കി. ‘കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക, നേരത്തേ അറിയുക, നേരത്തേ ചികിത്സിക്കുക’ എന്ന സന്ദേശവുമായാണ് ചിത്രയാത്ര കേരളത്തിലെ 500 കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നത്. ജില്ലയിലെ 38 സ്ഥലങ്ങളില്‍ ചിത്രയാത്രയെത്തുന്നുണ്ട്. യാത്രയുടെ ഭാഗമായി കാന്‍സര്‍ വിരുദ്ധ സന്ദേശചിത്രങ്ങളുടെ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, ജനജാഗരണ സദസ്സ്, കാന്‍സര്‍ രോഗവിമുക്തി നേടിയവരുടെ കൂട്ടായ്മ, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിക്കല്‍, ക്ലാസുകള്‍, സാന്ത്വന ഗീതങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഗാന്ധി പാര്‍ക്കില്‍ നടന്നു. സ്വീകരണപരിപാടി നടന്‍ അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ചിത്രയാത്ര ജനറല്‍ കണ്‍വീനര്‍ സാജു സേവ്യര്‍, ടി.ഐ.മധുസൂദനന്‍, വി.നന്ദകുമാര്‍, ഡി.കെ.ഗോപിനാഥ്, കെ.യു.വിജയകുമാര്‍, ഡോ. പ്രവീണ്‍ ഗോപിനാഥ്, കെ.കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.സി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.സി.വി.ദിനേശ്കുമാര്‍, എ.വി.രഞ്ജിത്ത്, കെ.വി.രാമചന്ദ്രന്‍, പി.സുനില്‍കുമാര്‍, പി.വി.ലക്ഷ്മണന്‍, എ.മഹേഷ്, പി.ഗോപാലന്‍, പി.വിജയന്‍, എം.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. .