madathumpadiപയ്യന്നൂര്‍: കൊക്കാനിശ്ശേരി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതല്‍ ഫിബ്രവരി മൂന്നു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ഉച്ചപൂജ, വിശേഷാല്‍പൂജകള്‍ നിറമാല എന്നിവയുണ്ടായിരിക്കും. നാളെ വൈകുന്നേരം ആറ് മണിക്ക് മഠത്തുംപടി യുവജന കൂട്ടായ്മ ‘മയൂര’ നിര്‍മ്മിച്ചു നല്‍കിയ ചുറ്റുവിളക്ക് സമര്‍പ്പണം. ആറരമണിക്ക് സാംസ്‌കാരിക നടക്കുന്ന സമ്മേളനം സ്വാമി കൃഷ്ണനാനന്ദഭാരതി (പോത്താംകണ്ടം) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പോത്താംകണ്ടം ആനന്ദഭവനത്തിന്റെ ഭജനാനന്ദം. മറ്റന്നാള്‍രാവിലെ ഏഴരമണിക്ക് ദേവീ മാഹാത്മ്യ പാരായണം. പി.വി കുട്ടികൃഷ്ണന്‍ പാരായണം ചെയ്യും. വൈകുന്നേരം ആറരമണിക്ക് വത്സന്‍ പിലിക്കോട് പ്രഭാഷണം നടത്തും. ഏഴരമണിക്ക് അഖില,അഞ്ജന ആര്‍ട്ടി അവതരിപ്പിക്കുന്ന കുട്ടികളുടെ തായമ്പക. മുപ്പതിന് തിങ്കളാഴ്ച വൈകുന്നേരം ആറരമണിക്ക്‌ സംഗീതാര്‍ച്ചന. ഏഴര മണിക്ക് കതിവന്നൂര്‍ വീരന്‍-നാടകം.മുപ്പത്തിയൊന്നിന് ചൊവ്വാഴ്ച വൈകുന്നേരം ഭജനസന്ധ്യ. ഏഴരമണിക്ക് കണ്ണൂര്‍ സംഘകല അവതരിപ്പിക്കുന്ന ശരണദേവന്‍ ശ്രീ അയ്യപ്പന്‍- മള്‍ട്ടിവിഷ്വല്‍ വില്‍കലാമേള.

ഫിബ്രവരി ഒന്നിന് വൈകുന്നേരം ആറരമണിക്ക് ഗൃഹാസ്ഥധര്‍മ്മം എന്ന വിഷയത്തില്‍ ഷാജി കരിപ്പത്ത് പ്രഭാഷണം നടത്തും. രാത്രി ഏഴര മണിക്ക് പയ്യന്നൂര്‍ റിഥം ഓര്‍ക്കസ്ട്രയുടെ ഗാനമേള.
രണ്ടിന് വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിക്ക് അക്ഷരശ്ലോക സദസ്സ്.വൈകുന്നേരം ആറരമണിക്ക് തായമ്പക, ഏഴര മണിക്ക് സംഗീതനിശ, എട്ടരമണിക്ക് തിരുവാതിര.

ഫിബ്രവരി മൂന്നിന് വെള്ളിയാഴ്ച പ്രതിഷ്ഠാദിനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നുമണിവരെ അന്നപ്രസാദം. വൈകുന്നേരം മൂന്നരമണിക്ക് അക്ഷരശ്ലോക സദസ്സ്.വൈകുന്നേരം ആറരമണിക്ക് കളരിപ്പയറ്റ്, ഏഴരമണിക്ക് നിറമാല, ശ്രീഭൂതബലി. ഒമ്പത് മണിക്ക് തിടമ്പ്‌നൃത്തം.