mavicherikaliyattamപയ്യന്നൂര്‍: മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 24 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 24 ന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂര്‍ സുബ്രഹ്ണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും കൊണ്ടുവരവ്.രാത്രി പത്ത് മണിക്ക് തോറ്റം. രാത്രി എട്ട് മണിക്ക് തനിമ കലാവേദി പയ്യന്നൂരിന്റെ ഗോത്രമൊഴി-നാടന്‍ കലാസന്ധ്യ, പത്ത് മണിക്ക് തോറ്റം, 11.10ന് കുട വെക്കൽ ചടങ്ങ്, രാത്രി ഒരു മണിക്ക് തുളുവീരന്‍ ദൈവത്തിന്റെ പുറപ്പാട്,

25 ന് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തോറ്റം,എഴുന്നള്ളത്ത്, വെള്ളാട്ടം, രാത്രി എട്ട് മണിക്ക് കോഴിക്കോട് കാദംബരി കലാസമിതിയുടെ നാടകം-നാഗമഠത്ത് തമ്പുരാട്ടി.ഒമ്പത് മണിക്ക് തോറ്റം, രാത്രി ഒരുമണിക്ക് തുളുവീരന്‍ ദൈവത്തിന്റെ പുറപ്പാട്,തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്,

26 ന് വ്യാഴാഴ്ച നാലരമണിക്ക് തോറ്റം, അഞ്ച് മണിക്ക് ഉച്ചത്തോറ്റം, എഴുന്നള്ളത്ത്.രാത്രി ഏഴുമണിക്ക് കണ്ടോത്ത് തറവാട്ടില്‍ നിന്നും നൂറില്‍പരം താലപ്പൊലിയേന്തിയ ബാലികമാരുടെയും പുതുമയാര്‍ന്ന നിരവധി നിശ്ചല ദൃശ്യങ്ങളോടും കൂടിയ വര്‍ണ്ണശബളമായ കാഴ്ച. രാത്രി എട്ട് മണിക്ക് പയ്യന്നൂര്‍ എസ്.എസ്.ഓര്‍ക്കസ്ട്രയുടെ ഗാനമേള. പുലര്‍ച്ചെ ഒരുമണിക്ക് തുളുവീരന്‍ ദൈവത്തിന്റെ പുറപ്പാട്,
ഇരുപത്തിയേഴിന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നരമ്പില്‍ ഭഗവതി, രക്തചാമുണ്ഡി, പുതിയ ഭഗവതി, വീരന്മാര്‍, കന്നിക്കൊരുമകന്‍, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പാടാര്‍കുളങ്ങര് ഭവതി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. തുടര്‍ന്ന് ആറാടിക്കല്‍ ചടങ്ങ്. രാത്രി ഒമ്പത് മണിക്ക് കളിയാട്ടം സമാപിക്കും.