paithrukatourismപയ്യന്നൂര്‍: പയ്യന്നൂര്‍ പൈതൃക ടൂറിസ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍ സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍  വിദഗ്ധ സംഘം സന്ദര്‍ശിച്ചു. വിനോദസഞ്ചാര സാധ്യതകളുള്ള സ്ഥലങ്ങളുടെ പൈതൃകവും സംസ്‌കാരവും ചരിത്രവും നേരില്‍ക്കണ്ട് വിശദമായ േപ്രാജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും..ഇത് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് വകുപ്പുമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ അവതരിപ്പിക്കും. എട്ടിക്കുളം ബീച്ച്, ചിറ്റടി ടവര്‍, കവ്വായി കായല്‍, കേളോത്ത് ഖാദികേന്ദ്രം, കാപ്പാട്, മീന്‍കുഴി, കാനായി കാനം, കുണിയന്‍, ഹരിതീര്‍ഥക്കര, തെയ്യോട്ട്കാവ്, കടയക്കരപ്പള്ളി, മുതുകാട്ട്കാവ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. ടൂറിസം ജോ. ഡയറക്ടര്‍ എന്‍.വി.കുഞ്ഞിരാമന്‍, പ്രോജക്ട് എന്‍ജിനീയര്‍ നസീഹ നിരൂഫര്‍, മധുകുമാര്‍ ടി.വി., മധുസൂദനന്‍ വി.,  ഉണ്ണി കാനായി എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ, ജനപ്രതിനിധികള്‍ എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.