bammaകോഴിക്കോട്:  പരേതനായ സ്വതന്ത്ര സമരസേനാനിയും ഹിന്ദി അധ്യാപകനുമായ പയ്യന്നൂർ വി.എം. ഗോവിന്ദൻ നമ്പീശന്റെ (പീരങ്കി നമ്പീശൻ)    ഭാര്യ പന്തീരടിമഠത്തിൽ ഭവാനി ബ്രാഹ്മണിയമ്മ (86), വേങ്ങേരി ശ്രീരാഗത്തിൽ നിര്യാതയായി. മക്കൾ: പരേതനായ പി.എം. അശോകൻ നമ്പീശൻ (സീനിയർ സൂപ്രണ്ട്, വനം വകുപ്പ് കോഴിക്കോട്), ഡോ. രാധാകൃഷ്ണൻ (രാകേഷ് ഹോസ്പിറ്റൽ കൊയിലാണ്ടി), പി.എം. സരസ്വതി, ശാന്തി (ടീച്ചർ കേന്ദ്രീയ വിദ്യാലയം കോഴിക്കോട്), ശശികല (വടകര കാർഷിക വികസന ബാങ്ക്, തൊട്ടിൽപ്പാലം), പരേതയായ പ്രേമലത (അധ്യാപിക പൂളക്കടവ്, എഎംഎൽപി സ്കൂൾ), സുമ (അധ്യാപിക, കേന്ദ്രീയ വിദ്യാലയം പയ്യന്നൂർ). മരുമക്കൾ: നളിനി, കോമളം, സുധാകരൻ നമ്പീശൻ (കാവുന്തറ), ശ്രീനിവാസൻ നമ്പീശൻ (കൊയിലാണ്ടി), പരേതനായ കേശവൻ നമ്പീശൻ (നിട്ടൂർ), മാധവൻ നമ്പീശൻ (വേങ്ങേരി), വിജയകുമാരൻ നമ്പീശൻ (സീനിയർ മാനേജർ, മിൽമ, കോഴിക്കോട്). സഞ്ചയനം: ശനിയാഴ്ച വേങ്ങേരിയിൽ .