cpmofficeinaugപയ്യന്നൂര്‍ : സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിനായി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിച്ച എ കെ ജി ഭവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . പയ്യന്നൂര്‍ ഷേണായി സ്ക്വയറിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കരുണാകരന്‍ എംപി,  പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രൻ , വി നാരായണന്‍, ടി ഐ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. .

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പയ്യന്നൂരില്‍ ആദ്യമായെത്തുന്ന പിണറായി വിജയന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത് . പെരുമ്പ പാലംമുതല്‍ പയ്യന്നൂര്‍ ടൌണ്‍ വരെയുള്ള റോഡിന്റെ ഇരു വശങ്ങളും ചുവപ്പ്തോരണങ്ങളാലും ചെങ്കൊടികളാലും അലങ്കരിച്ചു. പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തിലാണ് പിണറായിയെ ഉദ്ഘാടന സ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചത്.

photo courtesy: rakesh puthur

cpmofficeinaug2 cpmofficeinaug3 cpmofficeinaug4cpmofficeinaug5