20170115_101331പയ്യന്നൂർ: പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ പെയ്ൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയും ചിത്രയാത്ര സംഘാടക സമിതിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചു. ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾക്ക് ബോധവത്കരണവും ചിത്രകാരന്മാരുടെ കൂട്ടായ്മയും പരിപാടിയുടെ ഭാഗമായി നടന്നു. കണ്ണൂർ റേഞ്ച് പോലീസ് ഐ.ജി ദിനേന്ദ്ര കശ്യപ് IPS ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ മുഖ്യാതിഥി ആയിരുന്നു. ഡോ: വി.സി. രവീന്ദ്രൻ ക്ലാസെടുത്തു. ടി.ടി.വി. രാഘവൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ചിത്രയാത്ര കൺവീനർ സാജു സേവ്യർ, ടി.എൻ. മധുമാസ്റ്റർ, കെ. കമലാക്ഷൻ എന്നിവർ ആശംസകൾ നേർന്നു. എ. മഹേഷ് സ്വാഗതവും വി.വി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

ചിത്രകാരന്മാരായ ഉണ്ണി കാനായി, സൈമൺ പയ്യന്നൂർ, തങ്കരാജ് പയ്യന്നൂർ, വിനോദ് പയ്യന്നൂർ, പീറ്റർ കൊളക്കാട്, റോഷ്‌നി വിനോദ്, സന്തോഷ് കണ്ടങ്കാളി, പ്രമോദ് അടുത്തില, ബാബു കോടഞ്ചേരി, പങ്കജാക്ഷൻ വെള്ളൂർ, രതീഷ് പയ്യന്നൂർ തുടങ്ങിയവർ കുടകളിൽ കാൻസറിനെ അറിയുക , പ്രതിരോധിക്കുക എന്ന സന്ദേശം ആലേഖനം ചെയ്തു.