vksinghഅബുദാബി : ബാംഗ്ലൂരിൽ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തിൽ വെച്ച് പ്രവാസികളെ ബാധിക്കുന്ന വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്,വിദേശകാര്യ സെക്രട്ടറി സഞ്ജീവ് ദുബേ എന്നിവർക്ക് സാമൂഹ്യ പ്രവർത്തകനും പയ്യന്നുർ സൗഹൃദ വേദിയുടെ സംഘാടകനുമായ വി.ടി.വി. ദാമോദരനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്‌റഫ് താമരശ്ശേരിയും നിവേദനം നൽകി

കൽബ അഗ്നിബാധ ദുരന്തത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ കുടംബത്തിനു അടിയന്തര ധന സഹായം നൽകുക, ഗൾഫിൽ തൊഴിൽ നഷ്ടപെട്ട തിരിച്ചു പോകുന്നവർക്ക് വാഗ്ദാനം നൽകിയ സഹായം ലഭിക്കുമെന്ന് ഉറപ്പു വരുത്തുക, ഗൾഫിൽ മരണമടഞ്ഞവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, പ്രവേശനത്തിന് ഗൾഫിൽ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കുക, ഗൾഫിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനും,ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പ്രത്യേകം സമ്മേളനം സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.