okmawardപയ്യന്നൂര്‍: പ്രമുഖ സംസ്‌കൃത പണ്ഡിതനായിരുന്ന വ്യാകരണ ശിരോമണി ഒ.കെ.മുന്‍ഷിയുടെ സ്മരണയിലുള്ള പുരസ്‌കാരത്തിന് കാഞ്ചീപുരം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ഡോ.വി.എസ് വിഷ്ണുപോറ്റിയെ തെരഞ്ഞെടുത്തു. സംസ്കൃത ഭാഷ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പണ്ഡിതന് നല്‍കുന്ന പുരസ്‌കാരമാണിത്. വിദ്വാന്‍ എ.കെ. കൃഷ്ണന്‍മാസ്റ്റര്‍ സമിതിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡോ. സുകുമാര്‍ അഴീക്കോട്, പ്രൊഫ. വാസുദേവന്‍ പോറ്റി, ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ്, ഡോ. എ ന്‍.വി.പി. ഉണിത്തിരി, ഡോ. കെ. വിജയന്‍, ഡോ. കെ.ജി. പൗലോസ്, ഡോ. സി.രാജേന്ദ്രന്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചവർ. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം

.
എറണാകുളം ജില്ലയിലെ തൃക്കളത്തൂര്‍ സ്വദേശിയായ വി ഷ്ണുപോറ്റി ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന സംസ് കൃത പണ്ഡിതനാണ്. എറണാകുളം സ്വദേശിയും കാഞ്ചീപുരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തില്‍ സംസ്‌കൃത ന്യായവിഭാഗത്തില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആ രംഭിച്ച ഇദ്ദേഹം ഇപ്പോള്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി സേവനമനുഷ്ഠിക്കുന്നു. നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മുന്‍ഷിമാസ്റ്ററുടെ ചരമദിനമായ ഫിബ്രവരി ഒന്നിന് പയ്യന്നൂര്‍ എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ഡോ. ഇ.ശ്രീധരന്‍, എ.വി മാധവപൊതുവാള്‍, പി.ജഗദീശന്‍, പി. പത്മനാഭന്‍, ഇ. രാമചന്ദ്രന്‍, പി.എം. ബാലകൃഷ് ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

http://kanchiuniv.ac.in/Administration/VC%20Profile.html