tksnair

പയ്യന്നൂർ:എൽഐസി റിട്ട. സീനിയർ ഡിവിഷനൽ മാനേജർ ടി.കെ.ശ്രീധരൻ നായർ (77) നിര്യാതനായി. കേരള വിദ്യാർഥി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ഭാരത് സേവക് സമാജ് സെക്രട്ടറി,ലയൺസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, സോൺ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു . പയ്യന്നൂർ ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: നളിനി ശ്രീധരൻ. മക്കൾ: ഡോ. സ്മിത ബാലകൃഷ്ണൻ (ഡെന്റിസ്റ്റ് കാസർകോട്), ഡോ. സന്തോഷ് ശ്രീധർ (പരിയാരം ഡെന്റൽ കോളജ്). മരുമക്കൾ‌: കെ.ബാലകൃഷ്ണൻ (സൂപ്രണ്ടിങ് എൻജിനീയർ, എൽഎസ്ജിഡി, തിരുവനന്തപുരം), ഡോ. സുധ.