SMI_5870കരിവെള്ളൂര്‍ : മുച്ചിലോട്ട്  പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍  ഉദ്ഘാടനം ചെയ്തു . സംഘാടകസമിതി ചെയര്‍മാന്‍ ഡോ. സി.കെ.ജയകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ,   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ , കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.ഉഷ, കേരള ഫോക്‌ലോര്‍ അക്കാദമി സെക്ര’ട്ടറി ഡോ. എ.കെ.നമ്പ്യാര്‍, കെ.വി.ബാബു, എ.വി.രാമകൃഷ്ണന്‍, ബി.സജിത്ത്‌ലാല്‍, സംഘാടകസമിതി കണ്‍വീനര്‍ പി.നാരായണന്‍, കലാസാംസ്‌കാരിക കമ്മിറ്റി, ചെയര്‍മാന്‍ കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  പെരളത്ത് ശ്രീ. നെല്ലിയോട്ട് ഭഗവതി ക്ഷേത്രം അവതരിപ്പിച്ച അക്ഷര ശ്ലോക സദസ്സ്, കേരള ഫോക്‌ലോര്‍ അക്കാദമി ഒരുക്കിയ മാട്ടൂല്‍ കുമാരനും സംഘത്തിന്റെയും  നാടന്‍ കലാമേള തുടങ്ങിയവ അരങ്ങേറി.