SRE_7363

കരിവെള്ളൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ ‘ആദികാവ്’ സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രകാശന്‍ കരിവെള്ളൂര്‍ ആമുഖഭാഷണം നടത്തി. ക്ഷേത്രം ദേവസ്വം കമ്മിറ്റി പ്രസിഡണ്ട് കെ.രഘുരാമന്‍ മാസ്റ്റര്‍ സുവനീര്‍ ഏറ്റുവാങ്ങി. സുവനീർ ചീഫ് എഡിറ്റർ ഡോ.ആര്‍.സി.കരിപ്പത്ത് അധ്യക്ഷനായിരുന്നു. പി.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സി.ശശി, കെ. വി.രാധാകൃഷ്ണന്‍, ഡോ. ജയനേഷ്.എം.കെ. തുടങ്ങിയവര്‍ സംസാരിച്ചു.