madhurimaപയ്യന്നൂർ:   ശ്രീകൃഷ്ണ ഭക്തിഗാനങ്ങളുടെ ആൽബം മധുരം തൃമധുരത്തിന്റെ   പ്രചാരണ പരിപാടിയുടെ ഉൽഘാടനം പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ:ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. പ്രമുഖ കവിയും സംഗീതജ്ഞനുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരി തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന് കവർ ഡിസൈൻ കൈമാറി . സംഗീത സംവിധായകൻ ഓ കെ രവിശങ്കർ,വി പി രാമചന്ദ്രൻ,പി.യു രാജൻ, ശിവകുമാർ, സുധാകരൻ ജി.ഇ  ,പ്രകാശൻ പി യു, ഗായിക മധുരിമ പ്രകാശ് എന്നിവർ പങ്കെടുത്തു. ഹാപ്പി ഹോമിന്റെ ബാനറിൽ സുധാകരൻ ജി.എയും  പി.യു പ്രകാശനും ചേർന്നാണ് ആൽബം നിർമിച്ചിരിക്കുന്നത്.  കൈതപ്രം, എം ടി പ്രദീപ് കുമാർ, ,ദിനേശ് കൈപ്പിള്ളി എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഓ കെ രവിശങ്കർ സംഗീതം നൽകിയിരിക്കുന്നു. പി.ജയചന്ദ്രൻ,മനോജ്. കെ ജയൻ,മധുരിമ പ്രകാശ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.മാർച്ച് ആദ്യവാരം “മധുരം തൃമധുരം”വിപണിയിലെത്തും.