madhu anusപയ്യന്നൂർ :  ദൃശ്യ ഫിലിം സൊസൈറ്റിയുടെ  ആഭിമുഖ്യത്തിൽ മധു കൈതപ്രം അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും പയ്യന്നൂരിൽ നടന്നു. ഗാന്ധി പാർക്കിൽ നടന്ന പരിപാടി ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു.  മധു കൈതപ്രത്തിന്റെ പേരിൽ ഏർപ്പെടുത്തിയ നവാഗത യുവ സംവിധായകർക്കുള്ള അവാർഡ്  മാന്‍ഹോള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിധു വിൻസെന്റിന് ജയരാജ് സമ്മാനിച്ചു. ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ.ശിവകുമാർ, ഡോ. ബിജു, എം.ടി.അന്നൂർ, മനോജ് കാന, അശോക് ആർ. നാഥ്, ടി.പി.ഭാസ്കര പൊതുവാൾ, പി.അപ്പുക്കുട്ടൻ, പി.കമലാക്ഷൻ എന്നിവർ പ്രസംഗിച്ചു.