vellarangara

പയ്യന്നൂര്‍ : തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ 95 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടം   ഇന്ന്  (വെള്ളിയാഴ്ച)  തുടങ്ങി  . മാടായി തിരുവര്‍കാട്ട് ഭഗവതി ക്ഷേത്രത്തില്‍നിന്നും പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍നിന്നും രാവിലെ ഏഴിന് ദീപവും തിരിയും എത്തിച്ചതോടെയാണ്  പെരുങ്കളിയാട്ട ചടങ്ങുകൾ ആരംഭിച്ചത്.  വൈകിട്ട് നാലിന് വെള്ളാരങ്ങര ഭഗവതിയുടെയും ഉപദേവതകളുടെയും തിടങ്ങല്‍. 4.30ന്  വെള്ളാരങ്ങര ഭഗവതിയുടെ ഉച്ചത്തോറ്റം, എഴുന്നള്ളത്ത്. രാത്രി ഏഴിന് അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി  തോറ്റം, 9.30ന് അന്തിത്തോറ്റം.  വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. കെ സി വേണുഗോപാലന്‍ എംപി, ഡോ. വി പി ഗംഗാധരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. രാത്രി എട്ടിന് നൃത്തസമന്വയം. വൈകിട്ട് 6.30 മുതല്‍ അന്നദാനവും ഉണ്ടാകും