avandanam

കരിവെള്ളൂര്‍: മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ജനുവരി ഏഴുമുതല്‍ 12 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി 30-ന് വൈകീട്ട് നാലുമണിക്ക് ആചാര്യവന്ദനം പരിപാടി നടക്കും. സമീപക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരെ ആദരിക്കുന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പി.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. ഏഴുമണിക്ക് കനലാടി ഡോക്യുമെന്ററി പ്രദര്‍ശനവും നൃത്തവിസ്മയവും അരങ്ങേറും